തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിന് ഇസ്രായേലിനെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന ഇന്‍തിഫാദ എന്ന പേരിട്ടത് വിവാദമായിരുന്നു. പേര് മാറ്റേണ്ടിവന്നെങ്കിലും അന്വര്‍ത്ഥമാകുന്ന നടപടികലാണ് പിന്നീട് നടന്നത്. ആകെ അവതാളമായ കലോത്സവ വേദിയില്‍ ഉണ്ടായ എസ്എഫ്ഐ കെഎസ്യു സംഘര്‍ഷമാണ് അവസാനത്തേത്. . പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് പ്രധാന വേദിയില്‍ കയറി കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തില്‍ ഗവ. ലോ കോളജ് വിദ്യാര്‍ഥികളായ നിതിന്‍ തമ്പി, റൂബന്‍ എന്നിവര്‍ക്ക് മര്‍ദനമേറ്റു. എസ്എഫ്ഐയ്ക്ക് യൂണിയന് നഷ്ടമായ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് കെഎസ്യു ആരോപിക്കുന്നു.
മത്സരങ്ങള്ുടെ നടത്തിപ്പ് അമ്പേ പാളിയിരുന്നു. 15-20 മണിക്കൂര്‍ വൈകിയാണ് ചില ഇനങ്ങള്‍ നടന്നത്. നിരവധി കുട്ടികള്‍ പങ്കെടുക്കാതെ മടങ്ങി. വിധികര്‍ത്താക്കള്‍ക്ക് കൈക്കൂലി നല്കി എന്ന ആരോപണം ഉണ്ടായതിനെതുടര്‍ന്ന് മത്സരം നിര്‍ത്തിവെയക്കേണ്ട സാഹചര്യം ഉണ്ടായി.
സഘര്‍ഷത്തെ തുടര്‍ന്ന് മത്സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി. കലോത്സവ വേദികളില്‍ പോലും അക്രമം അഴിച്ചുവിടുന്ന എസ്എഫ്ഐയുടെ പ്രവര്‍ത്തികള്‍ക്കെതിരെ രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
സിദ്ധാര്‍ത്ഥിന്റെ മരണം ഇപ്പോഴും എസ്.എഫ്.ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ലെന്നാണ് സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. യുവജനോത്സവത്തോടനുബന്ധിച്ച് വ്യാപകമായി കെ.എസ്.യു വിജയിച്ച കേളജുകളിലെ യൂണിയന് ഭാരവാഹികളെയും പ്രവര്‍ത്തകരെയും ക്രൂരമായി ആക്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് എസ്.എഫ്.ഐ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. സിദ്ധാര്‍ത്ഥിന്റെ മരണമെങ്കിലും എസ്.എഫ്.ഐ ക്രിമനലുകളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സര്‍വകലാശാല യുവജനോത്സവത്തില്‍ യൂണിയന് ഭാരവാഹികള്‍ക്ക് പോലും പങ്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് പോകുകയാണ്. എവിടെയെല്ലാം കെ.എസ്.യു പുതുതായി ജയിച്ചിട്ടുണ്ടോ അവിടെയുള്ള എല്ലാ യൂണിയന് ഭാരവാഹികളെയും പ്രവര്‍ത്തകരെയും വളഞ്ഞിട്ട് അടിക്കുകയാണ്. ഇത് തുടരാനാണ് ഭാവമെങ്കില്‍ കെ.എസ്.യുവിന്റെ സംരക്ഷണം കോണ്‍ഗ്രസ് ഏറ്റെടുക്കും. ഞങ്ങളുടെ കുട്ടികളെ എസ്.എഫ്.ഐയുടെ കാടത്തത്തിന് വിട്ടുകൊടുക്കാനാകില്ല. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ആരുമില്ലെ. ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പൊലീസും സി.പി.എമ്മും തയാറായില്ലെങ്കില്‍ ഞങ്ങളുടെ കുട്ടികളുടെ സംരക്ഷണം ഞങ്ങള്‍ ഏറ്റെടുക്കും. സതീശന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: