Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തിനിര്‍ഭരം – വിജ്ഞാനപ്രദം: ഗുരുധര്‍മ്മപ്രചരണസഭയുടെ ശൈവ സങ്കേതയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 04:11 pm IST
inKerala

ശിവഗിരി : ഗുരുധര്‍മ്മപ്രചരണസഭയുടെ നേതൃത്വത്തില്‍ ശിവരാത്രി ദിനം ശിവഗിരിയില്‍ നിന്നും അരുവിപ്പുറത്തേക്ക് സംഘടിപ്പിച്ച ശൈവസങ്കേത യാത്ര ഭക്തിയും വിജ്ഞാനവും പ്രദാനം ചെയ്തു. ശിവഗിരിയുടെ സമീപപ്രദേശങ്ങളില്‍ ഗുരുദേവന്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചവ ഉള്‍പ്പെടെ ഗുരുദേവനുമായി ബന്ധപ്പെട്ട പുണ്യ സങ്കേതങ്ങളുണ്ട്. ഗുരുപാദം പതിഞ്ഞ ഈ കേന്ദ്രങ്ങളില്‍ ദര്‍ശനവും സത്സംഗവും നടത്തിയായിരുന്നു തുടര്‍യാത്ര.

ഗുരുദേവന്‍ പ്രതിഷ്ഠാകര്‍മ്മം നടത്തിയിട്ടുള്ള പ്ലാവഴികംദേവീ ക്ഷേത്രം കായിക്കര ശ്രീകപാലേശ്വരം ക്ഷേത്രം, ഏറത്ത് ശ്രീസുബ്രഹ്മണ്യ ക്ഷേത്രം, അഞ്ചുതെങ്ങ് ശ്രീജ്ഞാനേശ്വര ക്ഷേത്രം, കടയ്‌ക്കാവൂര്‍ ശ്രീഅര്‍ദ്ധനാരീശ്വര ക്ഷേത്രം, വക്കം ശ്രീദേവേശ്വര ക്ഷേത്രം, ശ്രീവേലായുധന്‍ നട ക്ഷേത്രം, പുതിയകാവ് ആനന്ദവല്ലീശ്വരം ക്ഷേത്രം, കുളത്തൂര്‍ കോലത്തുകരക്ഷേത്രം, മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്രം, മണ്ണന്തല ദേവീക്ഷേത്രം, കുന്നുംപാറശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവിടങ്ങളിലൊക്കെയും ദര്‍ശനവും സത്സംഗവും നടത്തി തീര്‍ത്ഥം സ്വീകരിച്ചുമാണ് യാത്ര ഗുരുദേവന്‍ കര്‍മ്മകാണ്ഡ ത്തിന് തുടക്കം കുറിച്ച അരുവിപ്പുറം ക്ഷേത്രത്തില്‍ എത്തിയത് . അരുവിപ്പുറത്തെ അഭിഷേക കര്‍മ്മത്തിലും ഇവര്‍ പങ്കാളികളായി.

പലര്‍ക്കും പറഞ്ഞറിവുമാത്രമുള്ളതായിരുന്നു ഈ പുണ്യകേന്ദ്രങ്ങളൊക്കെയും. തനിച്ചു പോകാന്‍ പറ്റാതെ ഇവിടങ്ങളില്‍ ദര്‍ശനം നടത്തണമെന്നുള്ള ആഗ്രഹം വര്‍ഷങ്ങളായി ഉള്ളിലൊതുക്കി കഴിഞ്ഞവര്‍ക്ക് കൈവന്ന അനുഗ്രഹമായി ഗുരുധര്‍മ്മ പ്രചരണ സഭ നേതൃത്വം നല്‍കിയ ഈ ശൈവസങ്കേതയാത്ര. യാത്രയ്‌ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നല്‍കിയത് സഭാ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികളാണ്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളില്‍ ഭക്തര്‍ ശിവഗിരിയില്‍ എത്തിക്കൊണ്ടിരുന്നു. മഹാസമാധിയില്‍ സംന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരിമാരും ഭക്തജനങ്ങളും ചേര്‍ന്ന് നടത്തിയ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് സമാധിപീഠത്തില്‍ നിന്നും കൊളുത്തിയ ദീപം ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിച്ച രഥത്തിലേക്ക് ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ പരാനന്ദ സ്വാമി പകര്‍ന്നു. ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍  സ്വാമി വിശാലാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിരജാനന്ദഗിരി, സ്വാമി ശ്രീനാരായണദാസ്, സഭാ ഭാരവാഹിക ളായ വൈസ് പ്രസിഡന്‍റ് അനില്‍ തടാലില്‍, രജിസ്ട്രാര്‍  അഡ്വ: പി. എം. മധു യുവജനസഭാ ചെയര്‍മാന്‍ രാജേഷ് അമ്പലപ്പുഴ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യാത്രാ വേളയില്‍ എത്തിച്ചേര്‍ന്ന കേന്ദ്രങ്ങളില്‍ എല്ലാ ക്ഷേത്രഭാരവാഹികളും മറ്റു ഭക്തരും ചേര്‍ന്ന് സ്വീകരണങ്ങളും നല്‍കുകയുണ്ടായി.

Tags: Sivagiri Math
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Kerala

സത്യവ്രത സ്വാമികളുടെ ശതാബ്ദി; ഒരു വര്‍ഷക്കാലം ആചരിക്കണമെന്ന് ശിവഗിരി മഠം

Kerala

ഹിന്ദു ഐക്യവേദി നേതാവ്‌ കെ. എന്‍ രവീന്ദ്രനാഥ് തന്റെ സ്വത്തുക്കള്‍ ഗുരുകാണിക്കയായി ശിവഗിരി മഠത്തിന് സമര്‍പ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.