Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ ദിനം: മനക്കരുത്തിന്റെ വിജയവുമായി ദുര്‍ഗ

വിനീത വേണാട്ട്byവിനീത വേണാട്ട്
Mar 8, 2024, 08:15 am IST
inKerala
ദുര്‍ഗാ രാജ്‌മോഹന്‍ അമ്മ അനിതയ്‌ക്കൊപ്പം

ദുര്‍ഗാ രാജ്‌മോഹന്‍ അമ്മ അനിതയ്‌ക്കൊപ്പം

കോട്ടയം: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്‍ഫോപാര്‍ക്കിലെ ബഹുരാഷ്‌ട്ര കമ്പനിയില്‍ ഉദ്യോഗസ്ഥയായി മാറിയ വിജയഗാഥയാണ് കോട്ടയം പരിപ്പ് സ്വദേശി ദുര്‍ഗാ രാജ്‌മോഹന്റേത്. ഒരു ദുരിതകാലം പിന്നിട്ട് അവള്‍ വിജയതീരത്തണയുമ്പോള്‍ ആഹ്ലാദമേറെയും അമ്മ അനിത മോഹന്‍രാജിനാണ്.

ആറാം മാസത്തിലാണ് അനിത ദുര്‍ഗയെ പ്രസവിച്ചത്. കമഴ്ന്നുവീഴാനും നടക്കാനും ഒക്കെ ഏറെ വൈകി. അസുഖം ആദ്യമൊന്നും തിരിച്ചറിഞ്ഞില്ല. കോട്ടയം കഞ്ഞിക്കുഴിയിലെ ഒരു ആശുപത്രിയിലെത്തിച്ചപ്പോഴാണ് സെറിബ്രല്‍ പാള്‍സിയെന്ന സംശയം ഡോക്ടര്‍ പ്രകടിപ്പിച്ചത്. അവളുടെ രണ്ട് കാല്‍മുട്ടുകളും യഥാസ്ഥാനത്തായിരുന്നില്ല. ഒന്നര വയസില്‍ തുടങ്ങിയ ഫിസിയോ തെറാപ്പി അടുത്തകാലം വരെയും തുടര്‍ന്നു. നിരവധി ആശുപത്രികളില്‍ പരിശോധന, ആയുര്‍വേദ ചികിത്സ… ഒന്നും പറയത്തക്ക പ്രയോജനം ചെയ്തില്ല. അപ്പോഴാണ് മംഗളൂരു മണിപ്പാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. ബഞ്ചമിനെ കുറിച്ച് അറിയുന്നത്. അവിടെയെത്തി. അന്ന് ദുര്‍ഗയുടെ പന്ത്രണ്ടാം പിറന്നാളായിരുന്നു. കാല്‍മുട്ടുകളുടെ സ്ഥാനം ശരിയാക്കി. തുട മുതല്‍ കണങ്കാലിന് മുകള്‍ വരെയുള്ള പേശികള്‍ക്ക് നിരവധി ശസ്ത്രക്രിയകള്‍. രണ്ട് കാലിലും പ്ലാസ്റ്റര്‍ ഇട്ടു. അവിടെ നിന്ന് കോട്ടയം ഭാരത് ആശുപത്രിയിലെത്തിച്ച് കാല്‍ അകന്നിരിക്കുന്നതിന് പ്ലാസ്റ്ററില്‍ കമ്പിയിട്ടു. വേദനയുടെ ആ കാലത്താണ് ഇരുട്ടടി പോലെ അച്ഛന്‍ രാജ്‌മോഹനെ വാഹനാപകടത്തില്‍ നഷ്ടമായത്. പിന്നെയും മൂന്ന് സര്‍ജറികള്‍ കൂടി നടന്നു.

പരിമിതികള്‍ ഏറെയുണ്ടായിട്ടും മകളുടെ പഠനം അമ്മ അനിത മുടക്കിയില്ല. പ്ലേ സ്‌കൂളിലേക്ക് എടുത്തുകൊണ്ടു പോയി. എഴുത്ത് വിരലുകള്‍ക്ക് വഴങ്ങിയില്ല. ഡ്രോയിങ് ബുക്ക് വാങ്ങി, ക്രയോണ്‍സ് കൈയില്‍ പിടിപ്പിച്ചു വരപ്പിച്ചു. അങ്ങനെ കൈയിലെ മസില്‍ ബലപ്പെടുത്തി. എട്ടാം ക്ലാസ് എത്തിയപ്പോഴേക്കും പഠനത്തിന്റെ താളം ശരിയായി.

പത്താം ക്ലാസ് പരീക്ഷ സഹായിയെ വച്ച് എഴുതി. പ്ലസ് ടു പരീക്ഷ സ്വയം എഴുതി. കൊമേഴ്‌സായിരുന്നു വിഷയം. ഡിഗ്രിക്ക് ബേക്കര്‍ വിമന്‍സ് കോളജില്‍. രണ്ടാം വര്‍ഷ പരീക്ഷ കഴിഞ്ഞ് കൈക്ക് നീരുവന്നത് പഠനം മുടക്കി. ആ സമയത്താണ് അനിതയുടെ പുനര്‍വിവാഹം ബിസിനസുകാരനായ മനോജുമായി നടന്നത്. അദ്ദേഹം ദുര്‍ഗയെ സ്വന്തം മകളെ പോലെ സ്‌നേഹിച്ചു. അവളുടെ പഠനത്തിന് വേണ്ടി സമയം മാറ്റി വച്ചു. ആര്‍പ്പൂക്കരയിലെ ഒരു അക്ഷയ കേന്ദ്രത്തില്‍ ഡിസിഎക്ക് ചേര്‍ത്തു. കുറച്ചുനാള്‍ അവിടെ ജോലിയും ചെയ്തു. ദുര്‍ഗയുടെ സുഹൃത്ത് മീരയാണ് ഇന്‍ഫോപാര്‍ക്കിലുള്ള എംഎന്‍സി സ്ഥാപനം ഫ്രാഗമെനിലേക്ക് അപേക്ഷ അയച്ചത്. ഇപ്പോള്‍ അവിടെ പ്രോസസ്സ് അസിസ്റ്റന്റായാണ് ദുര്‍ഗ ജോലി ചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോം ആണെങ്കിലും ഓരോ നിമിഷവും ആസ്വദിച്ചാണ് ജോലി.

വേളൂര്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂള്‍ അദ്ധ്യാപിക, പരിപ്പ് പൂക്കോട്ടു അനിത മോഹന്‍രാജിന്റേയും രാജ്‌മോഹന്റേയും മകളാണ് ഈ ഇരുപത്തിയാറുകാരി. കവിതയെഴുത്തുമുണ്ട് ദുര്‍ഗയ്‌ക്ക്. തന്നെപ്പോലെ അവശത അനുഭവിക്കുന്നവരെ വീല്‍ ചെയറിലെത്തി സന്ദര്‍ശിച്ച് അവര്‍ക്ക് ആശ്വാസം പകരാനും സാമ്പത്തികസഹായം വേണ്ടുന്നവരെ സഹായിക്കാനും ദുര്‍ഗ മുന്നിലുണ്ട്. സക്ഷമയില്‍ അംഗമാണ്.

Tags: kottayamWomen's DayDurgaCerebral palsy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

രാമകഥാ കോണ്‍ക്ലേവ്: ആശംസകളുമായി ശൃംഗേരി ശങ്കരമഠവും കുസാറ്റും

കരുത്തോടെ ഭാരത സമ്പദ് വ്യവസ്ഥ; അംഗീകരിച്ച് ജപ്പാന്‍ വായ്‌പത്തിരിച്ചടവ് ശേഷി ഉയര്‍ത്തി

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.