ലോകം ശ്രദ്ധിച്ച വിവാഹആഘോഷമായിരുന്നു കഴിഞ്ഞ നാളുകളില്‍ ചര്‍ച്ചാവിഷയമായിരുന്നത്. മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ പ്രീവെഡ്ഡിംഗ് ആഘോഷം. ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ ലോകത്തിലെ തന്നെ ഒന്നാംനിര ബിസിനസ്സുകാരടക്കം അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, സല്മാന് ഖാന്, ആമിര്‍ ഖാന് ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി താരങ്ങളാണ് പങ്കെടുത്തത്.
ഈ ആഘോഷങ്ങില്‍ പങ്കെടുത്ത് കലാപരിപാടികള്‍ അവതപ്പിച്ച ബോളിവുഡ് നടന്മാരെ വിമര്‍ശിച്ചാണ് കങ്കണയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.
‘സാമ്പത്തിക പ്രതിസന്ധികളിലൂടെ പലതവണ കടന്നു പോയിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനമുണ്ടായാലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാന്‍സ് ചെയ്യില്ല. പുരസ്കാര ചടങ്ങുകള്‍ പോലും വേണ്ടായെന്ന് വെച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വെക്കാന്‍ ശക്തമായ ഒരു വ്യക്തിത്വവും അന്തസ്സും വേണം’ എന്നാണ് കങ്കണ റണാവത്ത് കുറിച്ചത്.
കോടികള്‍ പ്രതിഫലം നല്കിയാലും വിവാഹവേദികളില്‍ പാടാന്‍ പോകില്ലെന്ന ഗായിക ലതാ മങ്കേഷ്കറുടെ വാര്‍ത്ത കട്ടിംഗ് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: