കൊൽക്കത്ത: കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്ന് രാജിവെച്ച് മണിക്കൂറുകൾക്ക് ശേഷം താൻ ബിജെപിയിൽ ചേരുന്നതായി അഭിജിത് ഗംഗോപാധ്യായ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
ടിഎംസി അഴിമതിയുടെ പര്യായമാണെന്നും അവസാനം വരെ അതിനെതിരെ പോരാടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
“ഞാൻ ബിജെപിയിൽ ചേരും, ഒരുപക്ഷേ മാർച്ച് 7 ന്. ബംഗാളിലെ ടിഎംസിയുടെ അഴിമതിക്കെതിരെ പോരാടുന്ന ഒരു ദേശീയ പാർട്ടിയായതിനാൽ ഞാൻ ബിജെപിയിൽ ചേരുന്നു,” – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: