Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ ബഹിരാകാശ നിലയം അധികം വൈകാതെ യാഥാര്‍ത്ഥ്യമാകും; ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എസ്. സോമനാഥ്

എത്രയും വേഗം നിലയം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. അതിനുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 10:12 pm IST
in Kerala

ബെംഗളൂരു: ഭാരതത്തിന്റെ ആദ്യ ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂളുകള്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കാനാകും. എത്രയും വേഗം നിലയം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. അതിനുള്ള ജോലികള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

2035 ഓടുകൂടി ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ബഹിരാകാശ നിലയത്തിന് ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് (ഭൂമിയോട് ഏറ്റവുമടുത്ത ഭ്രമണപഥം) ബഹിരാകാശ നിലയം സ്ഥാപിക്കുക.

ഇതില്‍ രണ്ട് മുതല്‍ നാല് പേര്‍ക്ക് വരെ കഴിയാനാവും. ഭാരതീയ അന്തരീക്ഷ് സ്റ്റേഷനെന്നാണ് ബഹിരാകാശ നിലയം അറിയപ്പെടുക. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സ്വന്തമായി ബഹിരാകാശ നിലയമെന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറും.

ബഹിരാകാശ നിലയത്തിന്റെ തുടക്കത്തിലുള്ള ഭാരം 20 ടണ്‍ ആയിരിക്കും. പിന്നീട് വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ക്കുന്നതോടെ ഭാരം 400 ടണ്‍ ആകും. ബഹിരാകാശ നിലയത്തിന്റെ ഒരറ്റത്തുള്ള ഡോക്കിങ് പോര്‍ട്ടിലാണ് യാത്രികര്‍ സഞ്ചരിക്കുന്ന ക്രൂ മോഡ്യൂള്‍ ബന്ധിപ്പിക്കുക. ഈ ഡോക്ക് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ഡോക്കിങ് പോര്‍ട്ടിന് സമാനമായിരിക്കുമെന്നും വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.

നാല് വ്യത്യസ്ത മൊഡ്യൂളുകളാണ് നിലയത്തിലുള്ളത്. ഇതില്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ സ്ഥിരമായി നിലയവുമായി ബന്ധിപ്പിച്ച ക്രൂ മോഡ്യൂള്‍ എസ്‌കേപ്പ് സിസ്റ്റവും ഉണ്ടാവും. ഓക്സിജന്‍ ഉല്പാദിപ്പിക്കുന്നതിനും കാര്‍ബണ്‍ ഡൈഓക്സൈഡ് നീക്കുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള, ഭാരത നിര്‍മിത എന്‍വയണ്‍മെന്റല്‍ ലൈഫ് സപ്പോര്‍ട്ട് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം ആയിരിക്കും പ്രധാന മൊഡ്യൂളില്‍ ഉണ്ടാവുക.

നിലയത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുള്ള രണ്ട് വലിയ സോളാര്‍ പാനലുകളാണ് ആദ്യം വിക്ഷേപിക്കുന്ന മൊഡ്യൂളിലുള്ളത്. രാജ്യത്തെ ഏറ്റവും ഭാരമേറിയ റോക്കറ്റ് എല്‍വിഎം 3 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3) ആയിരിക്കും മൊഡ്യൂളുകളെ ഭ്രമണപഥത്തിലെത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: S somanathSpace stationIndian Space Station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ ലോകമെമ്പാടും വലിയ താൽപ്പര്യമുണ്ട് ; ബഹിരാകാശ വിശേഷങ്ങൾ പ്രധാനമന്ത്രിയുമായി പങ്കുവച്ച് ശുഭാൻഷു ശുക്ല 

India

ചരിത്രനിമിഷം; ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലേക്ക്, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

India

മുന്‍ചെയര്‍മാന്‍ എസ് സോമനാഥിന് ഐഎസ്ആര്‍ഒയുടെ വിക്രം സാരാഭായി പ്രൊഫസര്‍ഷിപ്പ്

സുനിത വില്യസും ബച്ച് വില്‍മോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രം
World

ആകെ ക്ഷീണിച്ച് സുനിത വില്യംസ്; ആരോഗ്യം തൃപ്തികരമെന്ന് നാസ, പുതിയ ചിത്രങ്ങള്‍ പുറത്ത്

India

ഗഗന്‍യാന്‍ 2026ല്‍, ചന്ദ്രയാന്‍ 4 റിട്ടേണ്‍ മിഷന്‍ 2028ല്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.