അദിലാബാദ് : തെലങ്കാനയിൽ 56,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാഷ്‌ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. വൈദ്യുതി, റെയിൽ, റോഡ് മേഖലകളുമായി ബന്ധപ്പെട്ട ഒന്നിലധികം വികസന പദ്ധതികൾക്കാണ് ഇതോടെ തിരി തെളിയുന്നത്.
പ്രധാനമന്ത്രിയുടെ ചടങ്ങിൽ സംസ്ഥാന ഗവർണ തമിഴിസൈ സൗന്ദരരാജനും മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഏറെ നാളുകൾക്ക് ശേഷമാണ് തെലങ്കാനയിലെ മുഖ്യമന്ത്രി പ്രധാനമന്ത്രി മോദിയെ സ്വീകരിക്കുകയും ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യുന്നത്.
നേരത്തെ ബിആർഎസ് മേധാവിയും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു പലതവണ പ്രധാനമന്ത്രിയുടെ സന്ദർശനങ്ങൾ ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: