കാഠ്മണ്ഡു: ഹിമാലയൻ രാജ്യത്തിന്റെ പ്രധാനമായിട്ടുള്ള വിനോദ സഞ്ചാര മേഖല കൊറോണ വൈറസ് ആക്രമണത്തിൽ നിന്ന് ക്രമേണ കരകയറുന്നു. ഫെബ്രുവരിയിൽ നേപ്പാൾ ഏറ്റവും കൂടുതൽ സൗദർശിച്ച വിനോദ സഞ്ചാരികൾ എത്തിയത് ഇന്ത്യയിൽ നിന്നെന്ന് ടൂറിസം അതോറിറ്റി ശനിയാഴ്ച പറഞ്ഞു.
നേപ്പാൾ ടൂറിസം ബോർഡ് (എൻടിബി) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം വിമാനമാർഗം രാജ്യത്ത് എത്തിയ 97,426 വിനോദസഞ്ചാരികളിൽ 25,578 പേർ ഇന്ത്യയിൽ നിന്നാണ്. 4,799 സന്ദർശകരുമായി തായ്‌ലൻഡ് നാലാം സ്ഥാനത്താണ്.
യുകെയും ബംഗ്ലാദേശും യഥാക്രമം 4,571, 4,099 വിനോദസഞ്ചാരികളുമായി പട്ടികയിൽ അഞ്ച്, ആറ് സ്ഥാനങ്ങളിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: