ബംഗാള്‍: തൃണമൂല്‍ കോണ്‍ഗ്രസിനെയും മമത ബാനര്‍ജിയെയും വിറപ്പിച്ചത് കൊല്‍ക്കത്ത ഹൈക്കോടതയിലെ രണ്ട് ജഡ്ജികളാണ്. ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും ഹിരണ്മയ് ഭട്ടാചാര്യയും. സന്ദേശ്ഖലിയില്‍ ഗോത്രവര്‍ഗ്ഗസ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്ത തൃണമൂലിന്റെ ഗുണ്ടാത്തലവന് ഷേഖ് ഷാജഹാന്റെ ക്രൂരതകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകളാണ് കല്‍ക്കത്ത ഹൈക്കോടതി എടുത്തത്. ഇവരുടെ വിട്ടുവീഴ്ചയില്ലാത്ത വിധികളാണ് മമതയുടെ മുട്ടുവിറപ്പിച്ചത്.
ഇഡിയുടെ ആക്രമണത്തില്‍ നിന്നും രക്ഷകിട്ടാന്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന അപേക്ഷ തള്ളിയെന്ന് മാത്രമല്ല, കോടതിയില്‍ നിന്നും ഒരു ദയാദാക്ഷിണ്യവും കിട്ടില്ലെന്ന് ജഡ്ജിമാര്‍ തുറന്നടിക്കുകയും ചെയ്തത് നീതിപീഠത്തിന്റെ അസാധാരണ നടപടിയായി കണക്കാക്കുന്നു.
55 ദിവസം ഒളിവിലായിട്ടും ഷേഖ് ഷാജഹാനെ പിടിക്കുന്നില്ലെന്ന് വന്നപ്പോള്‍ ഇനി സിബിഐയ്ക്കും ഇഡിയ്ക്കും ഷേഖ് ഷാജഹാനെ പിടിക്കാനുള്ള അനുമതി നല്‍കിയത് കല്‍ക്കത്ത ഹൈക്കോടതിയാണ്. ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യയും ചേര്‍ന്നാണ് ഇങ്ങിനെ വിധിച്ചത്. ഇതോടെ മമതയും തൃണമൂല്‍ കോട്ടകളും പ്രതിരോധത്തിലായി. അവര്‍ ഉടനെ ബംഗാള്‍ പൊലീസിനെക്കൊണ്ട് തന്നെ ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു.
ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്തയുടന്‍ ജാമ്യാപേക്ഷകളുമായി തൃണമൂല്‍ അഭിഭാഷകര്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ എത്തി. അന്നേരം ആ ജാമ്യാപേക്ഷകള്‍ എല്ലാം കേള്‍ക്കാതെ തന്നെ മാറ്റിവെയ്ക്കാനും ചീഫ് ജസ്റ്റിസ് ശിവജ്ഞാനവും ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യയും തന്റേടം കാട്ടി. മാത്രമല്ല, ഇനി അടുത്ത പത്ത് വര്‍ഷത്തേക്ക് നിങ്ങളുടെ കക്ഷിക്ക് വേണ്ടി കോടതി നിരങ്ങേണ്ടിവരുമെന്നും ആ അഭിഭാഷകര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു അത്രയ്ക്കധികം കേസുകളാണ് ഹൈക്കോടതിയില്‍ ഷേഖ് ഷാജഹാന് എന്ന ഗുണ്ടാത്തലവനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഷേഖ് ഷാജഹാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനാവില്ലെന്ന് പറഞ്ഞ് ജഡ്ജിമാര്‍ ഈ ജാമ്യാപേക്ഷകള്‍ എല്ലാം മാറ്റിവെയ്ക്കുകയായിരുന്നു. ഏകദേശം 42 കേസുകളാണ് ഷേഖ് ഷാജഹാനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. റേഷന്‍കടകള്‍ക്ക് വിതരണം ചെയ്യേണ്ട അരി വലിയ തോതില്‍ കള്ളക്കടത്ത് നടത്തിയ കേസും ഷേഖ് ഷാജഹാന് എതിരെയുണ്ട്. രാഷ്ട്രീയക്കാരുടെ കാല് പിടിച്ചും കാക്കപിടിച്ചും ജഡ്ജികളാവുന്നവര്ക്ക് അപവാദമാണ് ശിവജ്ഞാനവും ഹിരണ്മയ് ഭട്ടാചാര്യയും.
കുറ്റം ചെയ്തതിന് പ്രഥമദൃഷ്ട്യാ തന്നെ തെളിവുണ്ടെന്നും ഷേഖ് ഷാജഹാന് ഉടനെ കോടതിയില്‍ കീഴടങ്ങാനും ഹൈക്കോടതി അവസരം നല്‍കിയിരുന്നു. അത് ചെയ്തില്ല. പകരം അര്‍ധരാത്രിയില്‍ ഷേഖ് ഷാജഹാന്റെ അറസ്റ്റ് നാടകം തയ്യാറാക്കുകയായിരുന്നു ബംഗാള്‍ പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: