Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ പിക്ചർ അഭി ബാക്കി ഹേ ” , ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിൽ പ്രക്ഷോഭം അവസാനിപ്പിക്കില്ല ; കള്ളക്കളികൾ പുറത്തു കൊണ്ടുവരാനൊരുങ്ങി ബിജെപി

കോടതിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ പ്രവർത്തിച്ചതെന്ന് ബിജെപി കുറ്റപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 01:53 pm IST
in India

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ ലൈംഗിക അതിക്രമങ്ങൾക്കും ഭൂമി തട്ടിയെടുത്തതിനും പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റ് നിലവിലുള്ള രാഷ്‌ട്രീയ സംഘർഷത്തിന് അറുതി വരുത്താൻ സാധ്യതയില്ല. സംസ്ഥാനത്തെ പ്രതിപക്ഷമായ ബിജെപി വിഷയം കൂടുതൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

“ പിക്ചർ അഭി ബാക്കി ഹേ (പ്രദർശനം ഇനിയും അവസാനിച്ചിട്ടില്ല),” എന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞത്. ഇതൊരു അറസ്റ്റല്ലന്നും അത് പരസ്പര ധാരണയുടെ ഫലമാണെന്നും അദ്ദേഹം തുറന്നടിച്ചു. ജനുവരി 15 മുതൽ ഒളിവിലായിരുന്ന ഷാജഹാനെ കൊൽക്കത്ത ഹൈക്കോടതി കേന്ദ്ര ഏജൻസികൾക്കും പിടികിട്ടാപ്പുള്ളിയാക്കാമെന്ന് വിധിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തത്.

ഷാജഹാനെ അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുന്നു, എന്നാൽ കോടതിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ പ്രവർത്തിച്ചതെന്നും കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഹൂഗ്ലി ജില്ലയിലെ അരാംബാഗിൽ നടത്തിയ പൊതുപ്രസംഗം കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഒരു ഷാജഹാനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഇനിയും നിരവധി ഷാജഹാൻമാർ സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് സുകാന്ത മജുംദാർ പറഞ്ഞു. ഷാജഹാനെതിരെയുള്ള സന്ദേശ്ഖാലിയിലെ അതിക്രമങ്ങൾ നാല് വർഷം മുമ്പ് സംസ്ഥാന പോലീസിന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അയാളെ അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച ഹൈക്കോടതി പോലീസിന് നിർദ്ദേശം നൽകിയതിനു ശേഷമാണ്. ഇത് ഏറെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാജഹാനും അനുയായികളും തങ്ങളുടെ ഭൂമി അനധികൃതമായി തട്ടിയെടുക്കുകയും തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ തെരുവിലിറങ്ങിയതിന് ശേഷം ഒരു മാസത്തിലേറെയായി ദ്വീപ് ഗ്രാമം പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.

തുടർന്ന് 57 ദിവസങ്ങൾക്ക് ശേഷം ഒളിവിൽ പോയിരുന്ന ഷാജഹാനെയും സംഘത്തെയും സന്ദേശ്ഖാലിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള മിനാഖാൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബമൻപുക്കൂറിലെ വസതിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. നിരവധി കൂട്ടാളികളുടെ കൂട്ടത്തിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.

പ്രാദേശിക കോടതിയിൽ നടന്ന ഹ്രസ്വമായ ഹിയറിംഗിന് ശേഷം പത്ത് ദിവസത്തെ പോലീസ് റിമാൻഡ് സ്ഥിരീകരിച്ച് അന്വേഷണത്തിന്റെ നിയന്ത്രണം സിഐഡി ഏറ്റെടുത്തു. തുടർന്ന് ഷെയ്ഖിനെ ചോദ്യം ചെയ്യലിനായി കൊൽക്കത്തയിലെ സംസ്ഥാന പോലീസ് ആസ്ഥാനമായ ഭബാനി ഭവനിലേക്ക് മാറ്റി.

ഐപിസി സെക്ഷൻ 147 (കലാപത്തിന് കുറ്റക്കാരൻ), 148 (മാരകായുധങ്ങളുമായി കലാപം നടത്തിയതിന് കുറ്റക്കാരൻ), 149 (നിയമവിരുദ്ധമായി സംഘം ചേരൽ), 307 (കൊലപാതകശ്രമം), 333 (ആരെങ്കിലും സ്വമേധയാ ആർക്കും ഗുരുതരമായ പരിക്കേൽപ്പിക്കുന്നവർ), ( 392 ) (കവർച്ച), എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.   അറസ്റ്റിനെ തുടർന്ന് ടിഎംസി ഷാജഹാനെ പാർട്ടിയിൽ നിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

Tags: bjpTrinamool CongressBengalShajahan sheik
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.