നിങ്ങള്‍ക്ക് ബിജെപിയില്‍ ചേരാം, ഉപേക്ഷിക്കാനാവില്ല… പ്രശസ്ത രാഷ്ട്രീയ നിരീക്ഷകയും ലഖ്നൗ ഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ശില്പ് ശിഖ സിങ് റഡിഫ് ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ എസ്പി പതിനേഴ് സീറ്റ് കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. പക്ഷേ അവര്‍ക്ക് മത്സരിക്കാനെങ്കിലും ശേഷിയുള്ളത് അഞ്ചോ ആറോ സീറ്റിലാണ്. സഹറന്പൂര്, അമേഠി, റായ് ബറേലി, സീതാപൂര്‍, ബാരാബങ്കി, കാണ്‍പൂര്‍… അതിനപ്പുറം അവരില്ല. യുപിയില്‍ മുസ്ലീം വോട്ട് പ്രതിപക്ഷത്തിന് പ്രധാനമാണ്. പക്ഷേ എന്‍ഡിഎ ഇപ്പോള്‍ ആ വിഭാഗത്തിലും സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്. ബിഎസ്പികൂടിയാകുമ്പോള് മുസ്ലീം വോട്ട് വിഭജിച്ചു പോകും.
ജോഡോ യാത്രയും ഇന്‍ഡി മുന്നണിയുമൊക്കെ കതിരിലെ വളം വയ്ക്കലാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ ഓരോന്നും അവരവരുടെ സ്ഥാനത്തെക്കുറിച്ച് ആശങ്കയുള്ളവരാണ്. മുന്നണിക്ക് വഴങ്ങുന്നതല്ല അവരുടെ രീതികള്‍. ആരാണ് കേമന്‍ എന്ന പ്രശ്നം അവര്‍ക്ക് വെല്ലുവിളിയാണ്.
ബിജെപിയില്‍ ഒരുപാട് പേര് പുതിയതായി ചേരുന്നു. പക്ഷേ അതുകൊണ്ട് ബിജെപിയുടെ നിലപാടോ നയമോ മാറില്ല. അതൊരു സമുദ്രമാണ്. ചേരുന്നവര്‍ക്ക് അതിലൊരു തുള്ളിയാവുക മാത്രമേ പറ്റുകയുള്ളൂ. അതേസമയം ബിജെപി സഖ്യകക്ഷികളെ തെരഞ്ഞെടുക്കുന്ന രീതി ശ്രദ്ധേയമാണ്. ജാട്ട് വോട്ടിന്റെ അമ്പത് ശതമാനം ഇപ്പോള്‍ത്തന്നെ ബിജെപിയിലാണ്. ജയന്ത്സിങ് ചൗധരിയുടെ രാഷ്ട്രീയ ലോക്ദള്‍ കൂടി ഒപ്പം വന്നതോടെ നൂറ് ശതമാനം ജാട്ടുകളും അവര്‍ക്കൊപ്പമായി. ആര്‍എല്‍ഡിയുമായുള്ള ബന്ധം ബിജെപിക്ക് ദീര്ഘകാലത്തേക്കുള്ളതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇനി ജയന്ത് അസംതൃപ്തനായി പുറത്ത് പോയാലും ഒറ്റയ്ക്ക് പോകേണ്ടിവരും. വോട്ടര്‍മാര്‍ ബിജെപിയില്‍ത്തന്നെ നില്ക്കും.
കര്ഷകപ്രക്ഷോഭമൊന്നും യുപിയില്‍ ബിജെപിയെ ബാധിക്കില്ല. കഴിഞ്ഞതവണ വലിയ സമരം നടന്ന ലഖിംപൂര്‍ഖേരിയില്‍ ബിജെപി തന്നെയാണ് ജയിച്ചത്. ഭരണവിരുദ്ധവികാരം എന്നത് ലവലേശമില്ല. അതുകൊണ്ടുതന്നെ അത്തരം സാധ്യതകള്‍ പ്രതിപക്ഷം സ്വപ്നം പോലും കാണുന്നില്ല.
ബിജെപിക്ക് മുസ്ലീങ്ങള്‍ എതിരാണെന്ന പൊതുധാരണ മാറിത്തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ അത്തരം വിവേചനങ്ങളില്ലാത്തതാണ് ജനങ്ങളെ മാറിച്ചിന്തിപ്പിക്കുന്നത്. അത് അവരുടെ അനുഭവമാണ്. ബിജെപി എല്ലാവര്‍ക്കുമായി വാതിലുകള്‍ തുറന്നിട്ടു. എന്നാലും പൂര്‍ണമായ തോതില്‍ ആ സമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ബിജെപിക്ക് കഴിഞ്ഞതായി കരുതുന്നില്ല. പക്ഷേ ആരും വോട്ട് പാഴാക്കാന്‍ ആഗ്രഹിക്കാറില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: