Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷന്‍ സര്‍വേ; മൂന്നാമൂഴം ഉറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 08:18 am IST
in India

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യാ ടുഡെയുടെ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേ. മോദി തന്നെയാണ് ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നും സര്‍വേയില്‍ പറയുന്നു. ഡിസംബര്‍ 15നും ജനുവരി 28 നും ഇടയ്‌ക്കാണ് രാജ്യമൊട്ടാകെ ഇന്ത്യ ടുഡേയും സീ വോട്ടറും ചേര്‍ന്ന് സര്‍വേ നടത്തിയത്.

ഭാരതത്തില്‍ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരില്‍ ഏറ്റവും മികച്ചയാള്‍ നരേന്ദ്ര മോദി തന്നെയെന്നാണ് 44 ശതമാനം പേരുടെയും അഭിപ്രായം. 15 ശതമാനത്തിന്റെ പിന്തുണയുമായി അടല്‍ ബിഹാരി വാജ്‌പേയിയാണ് രണ്ടാമത്. 14 ശതമാനം പിന്തുണയുള്ള ഇന്ദിരാഗാന്ധി, 11 ശതമാനവുമായി ഡോ. മന്‍മോഹന്‍ സിങ് എന്നിവരാണ് പിന്നില്‍.

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്നെന്ന് 42 ശതമാനം പേര്‍. ആഗോള തലത്തില്‍ ഭാരതത്തിന്റെ പദവി ഉയര്‍ന്നതാണ് 19 ശതമാനം പേരെ ആകര്‍ഷിച്ചത്. 370-ാം വകുപ്പ് നീക്കിയതാണ് മറ്റൊരു പ്രധാന നേട്ടമെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്‍ഡിഎയ്‌ക്ക് 335 സീറ്റും ഇന്‍ഡി മുന്നണിക്ക് 166 വരെ സീറ്റുമാണ് സര്‍വേ പറയുന്നത്. ബിജെപിക്കു മാത്രം 304 സീറ്റ് ലഭിക്കും. കോണ്‍ഗ്രസിന് 71 സീറ്റും.

ക്ഷേമവും വികസനവും ദേശീയതയും തുണയ്‌ക്കും

മോദി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ശക്തമായ ദേശീയ വികാരവും ബിജെപിക്ക് കരുത്തു പകരും. ഇന്‍ഡി മുന്നണിക്ക് ഒരു മുഖത്തോടെ പ്രവര്‍ത്തിക്കാന്‍ പോലും കഴിയില്ല.

മോദിക്കു പകരം ആരുമില്ല

മോദിക്ക് ബദലായി ഒരാള്‍ പോലും ഇല്ലെന്നതാണ് ഇന്‍ഡി മുന്നണിയുടെ വന്‍ ദൗര്‍ബല്യം. മോദി സര്‍ക്കാര്‍ അഴിമതി രഹിതമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ദല്‍ഹി മൊത്തം ബിജെപിക്ക്

ആപ്പ് ഭരിക്കുന്ന ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളും ബിജെപി നേടും. 57 ശതമാനം വോട്ടും ബിജെപി നേടും.

നില വീണ്ടും മെച്ചപ്പെടും

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബിജെപിയുടെയും എന്‍ഡിഎയുടെയും നില കൂടുതല്‍ ശക്തമാകും. ഇന്ത്യ ടുഡേയും സി വോട്ടറും ആഗസ്തില്‍ നടത്തിയ സര്‍വേയില്‍ എന്‍ഡിഎയ്‌ക്ക് 306 ഉം ബിജെപിക്ക് 287 ഉം സീറ്റാണ് പറഞ്ഞിരുന്നത്. ഇതാണ് ഇപ്പോള്‍ 335ഉം 304 മായി ഉയര്‍ന്നത്.

അസാധ്യമല്ല 400

എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്നാണ് മോദി പറയുന്നത്. ഇതിന് സാധ്യത കുറവാണ്, എന്നാല്‍ അസാധ്യവുമല്ല. സി വോട്ടര്‍ ഡയറക്ടര്‍ യശ്വന്ത് ദേശ്മുഖ് വിശദീകരിക്കുന്നു. വരുന്ന രണ്ടു മാസം അത്ഭുതങ്ങള്‍ സംഭവിക്കാം. യുപിഎ സര്‍ക്കാര്‍ മൂന്നാമൂഴം തേടി മല്‍സരിച്ച 2014ല്‍ അവര്‍ 250 ല്‍ നിന്ന് നൂറു സീറ്റിലേക്ക് മൂക്കു കുത്തുമെന്നായിരുന്നു മൂഡ് ഒാഫ് ദ നേഷന്‍ സര്‍വേയില്‍ തെളിഞ്ഞത്.

പക്ഷെ പതനം അതിനേക്കാള്‍ ഭയാനകമായിരുന്നു. യുപിഎയ്‌ക്ക് വെറും 92 സീറ്റുകളാണ് ലഭിച്ചത്. എന്‍ഡിഎയ്‌ക്ക് 212 സീറ്റെന്നായിരുന്നു പ്രവചനം. പക്ഷെ ബിജെപിക്ക് ഒറ്റയ്‌ക്കു തന്നെ 282 സീറ്റുകള്‍ ലഭിച്ചു. എന്‍ഡിഎയ്‌ക്ക് 336 സീറ്റുകളും. ബിജെപിയുടെ സ്‌ട്രൈക് റേറ്റ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും 67 ശതമാനമായിരുന്നുവെന്നും യശ്വന്ത് ദേശ്മുഖ് പറഞ്ഞു. ഇക്കുറി സ്‌ട്രൈക്ക് റേറ്റ് 84 ശതമാനമാക്കാനാണ് ബിജെപി ശ്രമം.

മോദിക്ക് 55 ശതമാനം രാഹുലിന് 14

അടുത്ത പ്രധാനമന്ത്രി ആരായിരിക്കണം എന്ന ചോദ്യത്തിന് 55 ശതമാനം പേരുടെയും ഉത്തരം മോദി എന്നാണ്. 14 ശതമാനം പേരാണ് രാഹുലിനെ അനുകൂലിച്ചത്. മോദിക്കു ശേഷം ആരായിരിക്കണം പ്രധാനമന്ത്രിയെന്ന ചോദ്യത്തോട് അമിത് ഷാ എന്നാണ്, 29 ശതമാനം പേരും പ്രതികരിച്ചത്. 25 ശതമാനം പേര്‍ യോഗി ആദിത്യനാഥിനെയും 16 ശതമാനം പേര്‍ നിതിന്‍ ഗഡ്കരിയേയും അനുകൂലിച്ചു.

Tags: Loksabha Election 2024India Today Survey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.