ന്യൂദൽഹി: ഗവൺമെൻ്റിന്റെ സംരംഭങ്ങളിലൂടെയും വ്യവസായം ഉൾപ്പെടെ എല്ലാ മേഖലകളിൽ നിന്നുമുള്ള സംഭാവനകളിലൂടെയും 2047-ന് മുമ്പ് ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ചൊവ്വാഴ്ച പറഞ്ഞു.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ( എഫ് ഐസിസിഐ) സംഘടിപ്പിച്ച വികസിത് ഭാരത് @ 2047 എന്ന കോൺക്ലേവിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ നയങ്ങളും തീരുമാനങ്ങളും കാരണം ലോകത്തിലെ ദുർബലമായ അഞ്ച് സമ്പദ്വ്യവസ്ഥകളിൽ നിന്ന് ഭാരതം ആദ്യ അഞ്ചിലേക്ക് മാറിയെന്ന് താക്കൂർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വ്യക്തമായ ജനവിധി ലഭിച്ചതിനാലാണ് കടുത്ത തീരുമാനങ്ങൾ എടുക്കാൻ പ്രധാനമന്ത്രിക്ക് അധികാരം സ്വായത്തമാക്കിയതെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: