തിരുവനന്തപുരം: സംസ്ഥന തലസ്ഥാനത്തു നടന്ന ബിജെപിയുടെ പരിപാടിയില്‍ ഇടതു വലതു മുന്നണികളുടെ വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും രാഷ്ട്രീയം നോകിയിട്ടില്ല. രാജ്യത്തിന്റെ സമ്പൂര്‍ണ വികസനത്തിനൊപ്പം കേരളം വളരണം എന്നാണ് നാം ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെയാണ് കേരളത്തിന് അവകാശപ്പെട്ടതെല്ലാം എത്തിച്ചതെന്നും അദേഹം പറഞ്ഞു.
കേരളത്തിലെ എന്റെ സഹോദരി സഹോരന്മാരെ എല്ലാവര്ക്കും എന്റെ നമസ്കാരം. അനന്തപദ്മാനഭന്റെ അനുഗ്രഹത്തോടെയും നിങ്ങളുടെ സ്നേഹത്തോടെയുമാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. തിരുവനന്തപുരത്ത് വരാന്‍ എപ്പോഴും എനിക്ക് സന്തോഷമുണ്ട്. ഊഷ്മളതയും വാത്സല്യവുമുള്ള ആളുകളാല്‍ നിറഞ്ഞതാണ് ഈ നഗരം. കഴിഞ്ഞ വര്‍ഷം ഞാന്‍ എത്തിയപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ എന്നെ അനുഗ്രഹിക്കാന്‍ വഴിയോരങ്ങളില്‍ തടിച്ചുകൂടിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. കേരളത്തിലെ ജനങ്ങളില്‍ നിന്ന് എനിക്ക് വളരെയധികം സ്നേഹമാണ് ലഭിക്കുന്നത്.
കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ മറ്റൊരു തലത്തിലുള്ള ആവേശമുണ്ട്. 2019ല്‍ കേരളത്തില്‍ ബിജെപി ഉയര്‍ത്തിയ പ്രതീക്ഷ 2024ല്‍ ആത്മവിശ്വാസമായി മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. 2019ല്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപി-എന്‍ഡിഎക്ക് വോട്ട് ചെയ്തത് ഇരട്ട അക്കത്തിലാണ്. 2024ല്‍ കേരളത്തിലെ ജനങ്ങള്‍ നമുക്ക് ഇരട്ട അക്ക സീറ്റുകള്‍ നല്‍കും. 2019ല്‍ രാജ്യം ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’ എന്ന മുദ്രാവാക്യം ഏറ്റെടുത്തു, എന്നാല്‍ 2024ല്‍ എല്ലാവരും പറയുന്നത് ‘അബ്കി ബാര്‍, 400 പാര്’ എന്നാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം പ്രതിപക്ഷം അംഗീകരിച്ച് കഴിഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് അവര്‍ക്ക് ഒരു റോഡ് മാപ്പില്ല, അതിനാല്‍ മോദിയെ അധിക്ഷേപിക്കുക എന്ന ഒരൊറ്റ അജണ്ട മാത്രമാണ് അവര്‍ക്കുള്ളത്. ഇത്തരം നിഷേധാത്മക ചിന്തകളുള്ളവര്ക്കൊപ്പം കേരളം ഒരിക്കലും നില്‍ക്കില്ലെന്നും രാഷ്ട്രനിര്‍മ്മാണത്തിനായി കേരളം ബിജെപിയെയും എന്‍ഡിഎയെയും അനുഗ്രഹിക്കുമെന്നും എനിക്കറിയാം. ജനങ്ങള്‍ തെരുവില്‍ ബിജെപിക്കൊപ്പം തോളോട് തോള് ചേര്‍ന്ന് നടക്കുന്നുണ്ട്, അത് തന്നെയാണ് വലിയ സന്ദേശമെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: