ന്യൂദൽഹി : പാകിസ്ഥാനെ എറിഞ്ഞ് വീഴ്‌ത്തിയ വിജയത്തിന്റെ ആഘോഷത്തിമിർപ്പിലാണ് രാജ്യം . ഇന്ത്യയിലുടനീളം, ആഹ്ലാദഭരിതരായ ആരാധകർ ആഹ്ലാദപ്രകടനങ്ങൾ നടത്തുകയും , പടക്കം പൊട്ടിക്കുകയും, പതാകകൾ വീശുകയും ചെയ്യുന്നത് കാണാമായിരുന്നു.
ജമ്മു കശ്മീരിലെ യുവാക്കളാകട്ടെ ഭാരത് മാതാ കീ ജയ് വിളിച്ച് കാവിക്കൊടികളും, ഇന്ത്യൻ ദേശീയ പതാകയുമേന്തി നൃത്തം ചവിട്ടിയാണ് വിജയം ആഘോഷിച്ചത് . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ദുബായിൽ നടന്ന കളിയിൽ ആറ് വിക്കറ്റിന്റെ കിടിലൻ ജയമാണ് ടീം ഇന്ത്യ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 241 റൺസിന് ഓളൗട്ടായപ്പോൾ, ഇന്ത്യ 42.3 ഓവറുകളിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയശില്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: