ഫെബ്രുവരി 15 ന്, മൾട്ടിഗ്രെയിൻ ഫുഡ് മിക്‌സ്‌മെൻ്റിൽ സ്യൂഡോഫെഡ്രിൻ പാക്ക് ചെയ്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെ എൻസിബിയുടെ സ്‌പെഷ്യൽ സെൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. 50 കിലോ സ്യൂഡോഫെഡ്രിൻ കണ്ടെടുത്തു. അന്താരാഷ്‌ട്ര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 ചരക്കുകൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കടത്തിയെന്നിവർ വെളിപ്പെടുത്തി.
എന്നാൽ ഡൽഹിയിൽ 2,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ തമിഴ് സിനിമ മേഖലയിലെ വമ്പൻ നിർമ്മാതാവെന്ന് അന്വേഷണ സംഘം. എൻസിബിയും ഡൽഹി പോലീസും ചേർന്നു നടത്തിയ ഓപ്പറേഷനിൽ ഇതുവരെ മൂന്നുപേരാണ് പിടിയിലായത്. അന്താരാഷ്‌ട്ര സംഘങ്ങളുമായി ചേർന്ന് ഇന്ത്യ,ന്യൂസിലൻഡ്,ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവരുടെ വിപണനം.
ഡൽഹിയിൽ കൊടിയ മയക്കുമരുന്നായ 50 കിലോ സ്യൂഡോഫെഡ്രിനുമായി മൂന്നുപേർ പിടിയിലായിരുന്നു.ഇവർ മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്. മുഖ്യ ആസൂത്രകനായ നിർമ്മാതാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ സ്യൂഡോഫെഡ്രിൻ എന്ന രാസവസ്തു അപകടകരവും ഉയർന്ന ആസക്തിയുള്ളതുമായ സിന്തറ്റിക് മരുന്നാണ്. ഇവയ്‌ക്ക് ഇന്ത്യയിൽ നിയന്ത്രണമുണ്ട്. അതേസമയം അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
രാസവസ്തുവിന്റെ ഉത്പാദനം, കൈവശം വയ്‌ക്കൽ, വ്യാപാരം, കയറ്റുമതി, ഉപയോഗം എന്നിവ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഹെൽത്ത് മിക്‌സ് പൗഡർ, കോക്കനട്ട് പൗഡർ എന്ന വ്യാജേനയാണ് ഇവ കടത്തുന്നത്. ന്യൂസിലൻഡ്-ഓസ്ട്രേലിയൻ കസ്റ്റംസുമായി സഹകരിച്ചാണ് എൻസിബിയുടെ അന്വേഷണം. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും ഒരു കിലോഗ്രാമിന് ഏകദേശം 1.5 കോടി രൂപയ്‌ക്കാണ് സ്യൂഡോഫെഡ്രിൻ വിൽക്കുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) നൽകുന്ന വിവരം അനുസരിച്ച് ഇതിന്റെ ഹബ് ഡൽഹിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: