Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധാന്യസംഭരണം; ലോകത്തെ ഏറ്റവും വലിയ പദ്ധതിക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 12:04 pm IST
in India
ന്യൂദല്‍ഹി ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയിലെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയിലെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യധാന്യ സംഭരണ പദ്ധതിക്ക് ദല്‍ഹിയില്‍ തുടക്കമായി. സഹകരണ മേഖലയിലെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാനുതകുന്ന ഗോഡൗണുകളുടെ ശൃംഖല പണിയുകയാണ് ലക്ഷ്യം. 1.25 ലക്ഷം കോടിയാണ് ചെലവ്. അഞ്ചു വര്‍ഷംകൊണ്ട് ഇതു പൂര്‍ത്തിയാക്കും.

ഇതിന്റെ ഭാഗമായി 11 സംസ്ഥാനങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങള്‍ (പിഎസി) ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലായി 500 സഹകരണസംഘങ്ങള്‍ക്ക് തറക്കല്ലുമിട്ടു. ഗോഡൗണുകള്‍ പണിയുക, കൃഷിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് ഈ സൊസൈറ്റികളുടെ ചുമതല.

ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യധാന്യ സംഭരണത്തിന് ആയിരക്കണക്കിന് കൂറ്റന്‍ ഗോഡൗണുകളും വെയര്‍ഹൗസുകളും നിര്‍മിച്ച് അവയെ ബന്ധിപ്പിക്കുകയാണ് പദ്ധതി.

ഭക്ഷ്യസുരക്ഷ ശക്തമാക്കുന്ന പദ്ധതി സാമ്പത്തിക വികസനത്തിനും കുതിപ്പ് പകരും. നബാര്‍ഡ്, നാഷണല്‍ കോ ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്നിവയുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി(എഐഎഫ്), കാര്‍ഷിക വിപണന അടിസ്ഥാന സൗകര്യം (എഎംഐ) എന്നിവ പോലെ നിലവിലുള്ള പദ്ധതികള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ പദ്ധതി. പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് വലിയ തോതില്‍ സബ്‌സിഡിയും ലഭിക്കും.

രാജ്യത്തെ 18,000 കാര്‍ഷിക വായ്‌പാ സഹകരണ സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള ബൃഹദ്പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ നവീകരിക്കുക, നാമമാത്ര, ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. സഹകരണത്തിലൂടെ സമൃദ്ധി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. കൃഷി ശക്തമാക്കുന്നതില്‍ സഹകരണ മേഖലയ്‌ക്കു വലിയ പങ്കു വഹിക്കാനുണ്ട്. അതിനാലാണ് കേന്ദ്രം സഹകരണ മന്ത്രാലയം തന്നെ തുടങ്ങിയത്.

രാജ്യത്തൊട്ടാകെയായി കര്‍ഷകരുടെയും ഉത്പാദകരുടെയും 10,000 കൂട്ടായ്‌മകള്‍ (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍) രൂപീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഇതില്‍ എണ്ണായിരവും രൂപീകരിച്ചു കഴിഞ്ഞു, മത്സ്യമേഖലയില്‍ 25,000 സഹകരണ സംഘങ്ങളും. രാജ്യത്തു രണ്ടു ലക്ഷം സഹ. സംഘങ്ങള്‍ സ്ഥാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

Tags: Narendra Modigrain storageworld's biggest project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.