പറശ്ശിനിക്കടവ്: കഴിഞ്ഞ ദിവസമാണ് കെ.എസ്. ചിത്ര പറശ്ശിനിക്കടവ് മുത്തപ്പന്റെ മുന്‍പില്‍ ഭക്തിനിര്‍ഭരയായി കൈകൂപ്പി നിന്ന് പാടിയത്. സോഷ്യല്‍ മീഡിയയില്‍ നിറയെപ്പേര്‍ ചിത്രയുടെ ഈ വീഡിയോ പങ്കുവെച്ചതോടെ വൈറലായി.
അഗജാനൻ പത്മാർകം ഗജാനനം അഹർനിശം ।
അനേകദന്തം ഭക്താനാം ഏകദന്തം ഉപാസ്മഹേ ॥ എന്ന് തുടങ്ങുന്ന ഗണപതിയെ സ്തുതിക്കുള്ള ഒരു ലഘുശ്ലോകമാണ് ചിത്ര പാടിയത്. (ഗൗരിയുടെ(ദേവി പാർവതി) താമര മുഖത്ത് നിന്നുള്ളകിരണങ്ങൾ എപ്പോഴും അവളുടെ പ്രിയപ്പെട്ട പുത്രനായ ഗജാനനനിൽ ( ആനയുടെമുഖമുള്ളവൻ) ഉള്ളതുപോലെ ശ്രീ ഗണേശന്റെ കൃപ എപ്പോഴും അവന്റെ ഭക്തരിൽ ഉണ്ട് . ആ ഏകദന്തനെ ( ഒറ്റ കൊമ്പുള്ളവനെ ) നാംഭക്തിയോടെ ആരാധിക്കുന്നു , നമ്മുടെ ശരിയായ അഭിലാഷങ്ങൾ നിറവേറ്റാൻ.)
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തില്‍ വന്ന കെ എസ് ചിത്ര പാടുന്ന ഗാനത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്ര തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നില്‍ വെച്ചാണ് പാടുന്നത്. ശേഷം ഇരുവരും ചിത്രയെ അനുഗ്രഹിക്കുന്നതും വീഡിയോയില്‍ കാണാം. മുത്തപ്പൻ കുറിയും പ്രസാദവും കൊടുക്കുകയും ചെയ്യുന്നുണ്ട്. ക്ഷേത്രത്തില്‍ ഏറെ തിരക്കായതിനാല്‍ ഭക്തരുടെ തിക്കിലും തിരക്കിലും ഓഡിയോ വ്യക്തമല്ലെങ്കിലും ചിത്രയുടെ കറതീര്‍ന്ന ഭക്തി ഈ ദൃശ്യത്തില്‍ നിഴലിച്ചു കാണാം.
അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ ഏഴ് തിരിയിട്ട വിളക്ക് കത്തിക്കണമെന്ന് കെ.എസ്. ചിത്ര നല്‍കിയ നിര്‍ദേശത്തിനെതിരെ കമ്മ്യൂണിസ്റ്റുകളും ജിഹാദികളും ഉള്‍പ്പെടെയുള്ള മതേതരവാദികള്‍ വിമര്‍ശനവുമായി ചാടിവീണിരുന്നു. ചിത്ര മാപ്പു പറയണം എന്ന വിമര്‍ശനം ഉയര്‍ന്നെങ്കിലും ചിത്ര മാപ്പു പറയാതെ മൗനം പാലിക്കുകയായിരുന്നു. കറ തീര്‍ന്ന ഭക്തിയുള്ള ചിത്രയെ സംഘിയാക്കിയ കേരളത്തിലെ കപട മതേതരവാദികളെ അന്ന് കേരളം തള്ളിക്കളഞ്ഞു.
സുഹൃത്തിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ ചിത്ര പറശ്ശിനിക്കടവില്‍ ദര്‍ശനത്തിനെത്തിയ വേളയിലാണ് പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ കൈകൂപ്പി തൊഴുത് ഗാനാര്‍ച്ചന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: