പോര്‍ട്ടോ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇഞ്ചുറി സമയത്ത് വീണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്സണല്‍. 90+4-ാം മിനിറ്റില്‍ റോഡ്രിഗസ് ഗലേനോയാണ് ഗണ്ണേഴ്സിനെ പരാജയത്തിലേക്ക് തള്ളിയിട്ട ഗോള്‍ നേടിയത്. ഒട്ടാവിയോ ഒരുക്കിയ അവസരം മുതലെടുത്ത് ഗലേനോ ബോക്സിന് പുറത്തുനിന്ന് പായിച്ച കിടിലന്‍ ഷോട്ട് മഴവില്ലുകണക്കെ വളഞ്ഞ് മുഴുനീളെ പറന്ന ആഴ്സണല്‍ ഗോളിയെ കീഴടക്കി വലയില്‍ കയറുകയായിരുന്നു.
പന്ത്് നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ മുന്നിട്ടുനിന്നത് ഇംഗ്ലീഷ് ക്ലബ്ബായിരുന്നെങ്കിലും പോര്‍ട്ടോ കെട്ടിയുയര്‍ത്തിയ പ്രതിരോധക്കോട്ട പൊളിക്കാന്‍ ഗണ്ണേഴ്സിനായില്ല. അവര്‍ ഏഴ് ഷോട്ടുകള്‍ പായിച്ചെങ്കിലും ഒരെണ്ണം പോലും ഓണ്‍ ടാര്ഗറ്റിലേക്കായതുമില്ല. മത്സരത്തില്‍ ഗോളിനായി നിരവധി സെറ്റ് പീസുകള്‍ ലഭിച്ചിട്ടും ഒന്നും മുതലാക്കാനും ഗണ്ണേഴ്സിന് കഴിഞ്ഞില്ല. ഒന്നര പതിറ്റാണ്ടിന് ശേഷം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലക്ഷ്യമിടുന്ന ആഴ്സണലിന് ഇതോടെ രണ്ടാം പാദത്തില്‍ ജയം അനിവാര്യമാണ്. മാര്‍ച്ച് 12നാണ് രണ്ടാം പാദ മത്സരം. ഈ കളി സ്വന്തം തട്ടകത്തിലാണ് നടക്കുന്നതെന്ന മുന്‍തൂക്കം ആഴ്സണലിനുണ്ട്. ഈ കളിയില്‍ 2-0ന്റെ വിജയം നേടിയാല്‍ അവര്‍ക്ക് ക്വാര്‍ട്ടറിലെത്താം. മറിച്ച് പോര്‍ട്ടോയ്ക്ക് ക്വാര്‍ട്ടറിലെത്താന്‍ ഒരു സമനില മാത്രം മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: