മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് ഇന്‍ഡി സഖ്യത്തില്‍ ഭിന്നതകളുണ്ടെന്ന് സമ്മതിച്ച് ശരദ് പവാര്‍. ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും തര്‍ക്കം നടക്കുകയാണ്. അത് പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.
ബംഗാളിലാണ് നിലവില്‍ പ്രശ്‌നങ്ങളുള്ളത്. ബംഗാളില്‍ സ്ഥിതി വഷളാണ്. കാരണം, തൃണമൂലും സിപിഐയും(എം). രണ്ടു പേരും വര്‍ഷങ്ങളായി തമ്മില്‍ ഏറ്റുമുട്ടുന്നവരാണ്. ഈ പ്രശ്‌നം ഇതുവരെയും പരിഹരിക്കാനായിട്ടില്ല.
സാധ്യമാകുന്നിടത്തെല്ലാം പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയെന്ന രീതിയാണ് പിന്തുടരുന്നത്. ബംഗാളിലേതിന് സമാനമായി എവിടെയെല്ലാം പ്രശ്‌നങ്ങളുണ്ടോ അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. അതിനുള്ള നടപടികള്‍ ഉടനുണ്ടാവും പവാര്‍ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും ഇന്‍ഡി സഖ്യത്തിന്റെ സീറ്റ് വിഭജനം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് പവാറിന്റെ വെളിപ്പെടുത്തല്‍. ഇന്നലെയാണ് ഉത്തര്‍ പ്രദേശിലെ സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയത്. 63 ഇടങ്ങളില്‍ എസ്പിയും 17 സീറ്റുകളില്‍ കോണ്‍ഗ്രസും എന്നാണ് ധാരണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: