Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്‍റ് ബാങ്കിനെ റിസര്‍വ്വ് ബാങ്ക് ഒഴിവാക്കി

ദേശീയപാതകളില്‍ വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നതിനുള്ള ഫാസ് ടാഗ് പുറത്തിറക്കാന്‍ ഇനി പേടിഎമ്മിന് കഴിയില്ല. ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് റിസര്‍വ്വ് ബാങ്ക് പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ ഒഴിവാക്കിയത്. പക്ഷെ മാര്‍ച്ച് 15വരെ പേടിഎം ഫാസ് ടാഗ് ഉപയോഗിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 10:29 pm IST
in Business

ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്‍റ് ബാങ്കിനെ റിസര്‍വ്വ് ബാങ്ക് ഒഴിവാക്കി

ന്യൂദല്‍ഹി: ദേശീയപാതകളില്‍ വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നതിനുള്ള ഫാസ് ടാഗ് പുറത്തിറക്കാന്‍ ഇനി പേടിഎമ്മിന് കഴിയില്ല. ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് റിസര്‍വ്വ് ബാങ്ക് പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ ഒഴിവാക്കിയത്. പക്ഷെ മാര്‍ച്ച് 15വരെ പേടിഎം ഫാസ് ടാഗ് ഉപയോഗിക്കാം. മാര്‍ച്ച് 15 വരെ പേ ടിഎം ഫാസ് ടാഗുകളില്‍ പണമിടാം. പക്ഷെ അതിന് ശേഷം അത് ചെയ്യാനാവില്ല.

പേടിഎം ഫാസ് ടാഗുകള്‍ ഉപയോഗിക്കുന്നവര്‍ മറ്റേതെങ്കിലും ബാങ്ക് നല്‍കുന്ന ഫാസ് ടാഗുകള്‍ വാങ്ങി വാഹനത്തില്‍ പതിയ്‌ക്കണം.

പേടിഎം പേമെന്‍റ് പേമെന്‍റ് ബാങ്കിനെ ഫാസ് ടാഗ് നല്‍കാനുള്ള അധികാരത്തില്‍ നിന്നും നീക്കം ചെയ്ത റിസര്‍വ്വ് ബാങ്ക് തീരുമാനത്തെ ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്‌മെന്റ് കമ്പനി (ഐഎച്ച്എംസിഎല്‍) മാര്‍ച്ച് 15ന് ശേഷം നടപ്പാക്കും. സുഗമമായ ഹൈവേ യാത്രയ്‌ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. പട്ടികയില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് ഇല്ല.

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങി 32 ഓളം ബാങ്കുകള്‍ക്ക് ഈ അധികാരം നല്‍കിയിട്ടുണ്ട്.

പേടിഎമ്മിനെതിരെ റിസര്‍വ്വ് ബാങ്ക് നടപടിക്ക് കാരണമെന്ത്?
ജനവരി 31നാണ് പേടിഎമ്മിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. 2022ല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും പേടിഎം പേമെന്‍റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്‍റ് എന്ന കമ്പനിയുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ടുള്ള പേടിഎം ഉടമ വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് സംശയത്തോടെയാണ് വീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനി ആന്‍റുമായുള്ള ബന്ധം പേ ടിഎം അവസാനിപ്പിച്ചിരുന്നു. പക്ഷെ റിസ്ക് മാനേജ്മെന്‍റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ പേടിഎം പേമെന്‍റ് ബാങ്കും ഉണ്ടായിരുന്നു. നിയന്ത്രണങ്ങളില്ലാതെ വായ്‌പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി പേടിഎം നിയമലംഘനം നടത്തിക്കൊണ്ടിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്.

മാത്രമല്ല, പേടിഎം പേമെന്‍റ് ബാങ്ക് പല അക്കൗണ്ടുകളും തുറന്നിരിക്കുന്നത് കെവൈസി വാങ്ങാതെയാണെന്ന പരാതിയും ഉണ്ട്. സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ‘ഉപഭോക്താവിനെ അറിയുക’ (നോ യുവര്‍ കസ്റ്റമര്‍) എന്ന വ്യവസ്ഥകള്‍ പിന്തുടരേണ്ടതുണ്ട്. ഇത് പാലിച്ചിട്ടില്ല. നിക്ഷേപം സ്വീകരിക്കുന്ന, വായ്‌പ നല്‍കുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ വിശദാംശങ്ങളും ബാങ്കുകള്‍ കെവൈസി അനുസരിച്ച് സ്വീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇടപാടുകളുടെ സുതാര്യത പരിശോധിക്കാന്‍ റിസര്‍വ്വ് ബാങ്കിന് ആകൂ.

പുതുതായി റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിന് ചില ഇളവുകള്‍ നല്കി. നേരത്തെ ഫെബൂവരി 29 കഴിഞ്ഞാല്‍ പേടിഎം പേമെന്‍റ് ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യാനോ പാടില്ലായിരുന്നു. എന്നാല്‍ ഈ അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ഉത്തരവിട്ടിരുന്നു.

വ്യാപാരികള്‍ക്ക് ഭയം വേണ്ട, പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ് എന്നിവ മാര്‍ച്ച് 15ന് ശേഷവും ഉപയോഗിക്കാം

പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ് എന്നിവ കടകളില്‍ ഉപയോഗിച്ചുവരുന്ന വ്യാപാരികള്‍ പേടിക്കേണ്ടതില്ല. പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന്‍ എന്നിവ മാര്‍ച്ച് 15ന് ശേഷവും ഉപയോഗിക്കാം. ഇതിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഇല്ല. പക്ഷെ വ്യാപാരികള്‍ പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന്‍ എന്നിവയെ പേടിഎം പേമെന്‍റ് ബാങ്കുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അവര്‍ അത് മാറ്റി മറ്റൊരു ബാങ്കുമായി ഇവയെ ബന്ധിപ്പിക്കണം. ഇപ്പോള്‍ മറ്റ് ബാങ്ക് അക്കൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുന്നതെങ്കില്‍ പ്രശ്നമില്ല.

പേടിഎം അവരുടെ ആഭ്യന്തര നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി
ഇതിനിടെ പേടിഎം അവരുടെ ആഭ്യന്തര നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി. നോഡല്‍ അക്കൗണ്ട് എന്നത് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ പേരില്‍ തുറക്കുന്ന ബാങ്ക് അക്കൗണ്ട് തന്നെയാണ്. ഇതോടെ പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന്‍ എന്നിവ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഇനിയും തടസ്സമില്ലാതെ അവരുടെ ഇടപാടുകള്‍ തുടരാം. ഈ ആവശ്യത്തിന് പേടിഎം പേമെന്‍റ് ബാങ്കില്‍ അക്കൗണ്ടുകള്‍ ആരംഭിച്ച വ്യാപാരികള്‍ക്ക് പകരം ആക്സിസ് ബാങ്ക് അക്കൗണ്ടുകള്‍ ലഭിക്കും. അതേ സമയം പേടിഎം പേമെന്‍റ് ബാങ്കിലെ അക്കൗണ്ടുകള്‍ മാര്‍ച്ച് 15ന് ശേഷം റിസര്‍വ്വ് ബാങ്ക് മരവിപ്പിക്കും.

Tags: rbipaytmAxis BankFastagPayTM PamentbankReservabankVijay Sekhar Varma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.