Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്‍റ് ബാങ്കിനെ റിസര്‍വ്വ് ബാങ്ക് ഒഴിവാക്കി

ദേശീയപാതകളില്‍ വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നതിനുള്ള ഫാസ് ടാഗ് പുറത്തിറക്കാന്‍ ഇനി പേടിഎമ്മിന് കഴിയില്ല. ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് റിസര്‍വ്വ് ബാങ്ക് പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ ഒഴിവാക്കിയത്. പക്ഷെ മാര്‍ച്ച് 15വരെ പേടിഎം ഫാസ് ടാഗ് ഉപയോഗിക്കാം.

Janmabhumi Online by Janmabhumi Online
Feb 18, 2024, 10:29 pm IST
in Business
FacebookTwitterWhatsAppTelegramLinkedinEmail

ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് പേടിഎം പേമെന്‍റ് ബാങ്കിനെ റിസര്‍വ്വ് ബാങ്ക് ഒഴിവാക്കി

ന്യൂദല്‍ഹി: ദേശീയപാതകളില്‍ വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കുന്നതിനുള്ള ഫാസ് ടാഗ് പുറത്തിറക്കാന്‍ ഇനി പേടിഎമ്മിന് കഴിയില്ല. ഫാസ് ടാഗ് നല്‍കാന്‍ അധികാരമുള്ള ബാങ്കുകളുടെ പട്ടികയില്‍നിന്ന് റിസര്‍വ്വ് ബാങ്ക് പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ ഒഴിവാക്കിയത്. പക്ഷെ മാര്‍ച്ച് 15വരെ പേടിഎം ഫാസ് ടാഗ് ഉപയോഗിക്കാം. മാര്‍ച്ച് 15 വരെ പേ ടിഎം ഫാസ് ടാഗുകളില്‍ പണമിടാം. പക്ഷെ അതിന് ശേഷം അത് ചെയ്യാനാവില്ല.

പേടിഎം ഫാസ് ടാഗുകള്‍ ഉപയോഗിക്കുന്നവര്‍ മറ്റേതെങ്കിലും ബാങ്ക് നല്‍കുന്ന ഫാസ് ടാഗുകള്‍ വാങ്ങി വാഹനത്തില്‍ പതിയ്‌ക്കണം.

പേടിഎം പേമെന്‍റ് പേമെന്‍റ് ബാങ്കിനെ ഫാസ് ടാഗ് നല്‍കാനുള്ള അധികാരത്തില്‍ നിന്നും നീക്കം ചെയ്ത റിസര്‍വ്വ് ബാങ്ക് തീരുമാനത്തെ ഇന്ത്യന്‍ ഹൈവേയ്‌സ് മാനേജ്‌മെന്റ് കമ്പനി (ഐഎച്ച്എംസിഎല്‍) മാര്‍ച്ച് 15ന് ശേഷം നടപ്പാക്കും. സുഗമമായ ഹൈവേ യാത്രയ്‌ക്ക് 32 അംഗീകൃത ബാങ്കുകളില്‍നിന്നുള്ള ഫാസ്ടാഗ് വാങ്ങാന്‍ ഐഎച്ച്എംസിഎല്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ യാത്രക്കാരോട് ആവശ്യപ്പെട്ടു. പട്ടികയില്‍ പേടിഎം പേയ്‌മെന്റ് ബാങ്ക് ഇല്ല.

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക് തുടങ്ങി 32 ഓളം ബാങ്കുകള്‍ക്ക് ഈ അധികാരം നല്‍കിയിട്ടുണ്ട്.

പേടിഎമ്മിനെതിരെ റിസര്‍വ്വ് ബാങ്ക് നടപടിക്ക് കാരണമെന്ത്?
ജനവരി 31നാണ് പേടിഎമ്മിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഉത്തരവിറക്കിയത്. 2022ല്‍ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും പേടിഎം പേമെന്‍റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്‍റ് എന്ന കമ്പനിയുടെ നിക്ഷേപം സ്വീകരിച്ചുകൊണ്ടുള്ള പേടിഎം ഉടമ വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് സംശയത്തോടെയാണ് വീക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനി ആന്‍റുമായുള്ള ബന്ധം പേ ടിഎം അവസാനിപ്പിച്ചിരുന്നു. പക്ഷെ റിസ്ക് മാനേജ്മെന്‍റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇക്കൂട്ടത്തില്‍ പേടിഎം പേമെന്‍റ് ബാങ്കും ഉണ്ടായിരുന്നു. നിയന്ത്രണങ്ങളില്ലാതെ വായ്പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി പേടിഎം നിയമലംഘനം നടത്തിക്കൊണ്ടിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്.

മാത്രമല്ല, പേടിഎം പേമെന്‍റ് ബാങ്ക് പല അക്കൗണ്ടുകളും തുറന്നിരിക്കുന്നത് കെവൈസി വാങ്ങാതെയാണെന്ന പരാതിയും ഉണ്ട്. സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ ‘ഉപഭോക്താവിനെ അറിയുക’ (നോ യുവര്‍ കസ്റ്റമര്‍) എന്ന വ്യവസ്ഥകള്‍ പിന്തുടരേണ്ടതുണ്ട്. ഇത് പാലിച്ചിട്ടില്ല. നിക്ഷേപം സ്വീകരിക്കുന്ന, വായ്പ നല്‍കുന്ന ഉപഭോക്താക്കളുടെ മുഴുവന്‍ വിശദാംശങ്ങളും ബാങ്കുകള്‍ കെവൈസി അനുസരിച്ച് സ്വീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇടപാടുകളുടെ സുതാര്യത പരിശോധിക്കാന്‍ റിസര്‍വ്വ് ബാങ്കിന് ആകൂ.

പുതുതായി റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിന് ചില ഇളവുകള്‍ നല്കി. നേരത്തെ ഫെബൂവരി 29 കഴിഞ്ഞാല്‍ പേടിഎം പേമെന്‍റ് ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ്പ് ചെയ്യാനോ പാടില്ലായിരുന്നു. എന്നാല്‍ ഈ അവസാന തീയതി മാര്‍ച്ച് 15 വരെ നീട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം റിസര്‍വ്വ് ബാങ്ക് ഉത്തരവിട്ടിരുന്നു.

വ്യാപാരികള്‍ക്ക് ഭയം വേണ്ട, പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ് എന്നിവ മാര്‍ച്ച് 15ന് ശേഷവും ഉപയോഗിക്കാം

പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ് എന്നിവ കടകളില്‍ ഉപയോഗിച്ചുവരുന്ന വ്യാപാരികള്‍ പേടിക്കേണ്ടതില്ല. പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന്‍ എന്നിവ മാര്‍ച്ച് 15ന് ശേഷവും ഉപയോഗിക്കാം. ഇതിന് റിസര്‍വ്വ് ബാങ്ക് നിയന്ത്രണങ്ങള്‍ ഇല്ല. പക്ഷെ വ്യാപാരികള്‍ പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന്‍ എന്നിവയെ പേടിഎം പേമെന്‍റ് ബാങ്കുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നതെങ്കില്‍ അവര്‍ അത് മാറ്റി മറ്റൊരു ബാങ്കുമായി ഇവയെ ബന്ധിപ്പിക്കണം. ഇപ്പോള്‍ മറ്റ് ബാങ്ക് അക്കൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുന്നതെങ്കില്‍ പ്രശ്നമില്ല.

പേടിഎം അവരുടെ ആഭ്യന്തര നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി
ഇതിനിടെ പേടിഎം അവരുടെ ആഭ്യന്തര നോഡല്‍ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി. നോഡല്‍ അക്കൗണ്ട് എന്നത് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ പേരില്‍ തുറക്കുന്ന ബാങ്ക് അക്കൗണ്ട് തന്നെയാണ്. ഇതോടെ പേ ടിഎം ക്യൂആര്‍, യുപിഐ സൗണ്ട് ബോക്സ്, പിഒഎസ് മെഷീന്‍ എന്നിവ ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഇനിയും തടസ്സമില്ലാതെ അവരുടെ ഇടപാടുകള്‍ തുടരാം. ഈ ആവശ്യത്തിന് പേടിഎം പേമെന്‍റ് ബാങ്കില്‍ അക്കൗണ്ടുകള്‍ ആരംഭിച്ച വ്യാപാരികള്‍ക്ക് പകരം ആക്സിസ് ബാങ്ക് അക്കൗണ്ടുകള്‍ ലഭിക്കും. അതേ സമയം പേടിഎം പേമെന്‍റ് ബാങ്കിലെ അക്കൗണ്ടുകള്‍ മാര്‍ച്ച് 15ന് ശേഷം റിസര്‍വ്വ് ബാങ്ക് മരവിപ്പിക്കും.

Tags: paytmAxis BankFastagPayTM PamentbankReservabankVijay Sekhar Varmarbi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്‍

India

3000 രൂപയ്‌ക്ക് വാർഷിക ഫാസ്റ്റ്-ടാഗ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ

India

500 രൂപ നോട്ട് നിരോധിക്കുമോ?

റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)
India

റിസര്‍വ്വ് ബാങ്ക് അഴിച്ചുവിട്ട ഡബിള്‍ പോസിറ്റീവ് നയങ്ങളില്‍ നാലാം ദിവസവും കുതിച്ചുയര്‍ന്ന് ഓഹരി വിപണി; സഞ്ജയ് മല്‍ഹോത്രയ്‌ക്ക് കയ്യടി

India

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

പുതിയ വാര്‍ത്തകള്‍

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies