തിരുവനന്തപുരം: സുരേഷ് ഗോപിയുടെ കമ്മീഷണറിലെ പൊലീസ് വേഷത്തെ ആരാധിച്ച മലയാളി യുവാവിന് പക്ഷെ കേരളത്തില്‍ പൊലീസ് യൂണിഫോം ധരിയ്ക്കാന്‍ യോഗമുണ്ടായില്ല. പകരം ആ യുവാവ് അമേരിക്കയില്‍ പൊലീസായി. അമേരിക്കന്‍ പൊലീസിന്റെ യൂണിഫോം ആദ്യമായി അണിഞ്ഞപ്പോള്‍ മനുപൂപ്പാറയില് എന്ന മനോജ് കുമാര്‍ മനസ്സില്‍ പ്രതിജ്ഞയെടുത്തു. സുരേഷ് ഗോപിയുടെ കമ്മീഷണര്‍ പോലെ അനീതിയോട് പടവെട്ടണം. സുരേഷ് ഗോപിയുടെ കമ്മീഷണര്‍ എന്ന സിനിമയാണ് ഈ പൊലീസ് വേഷത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഇന്നും മനോജ് കുമാര്‍ പറയും.
ഇപ്പോള്‍ പൊലീസ് യൂണിഫോമിനും അപ്പുറം ഒരു കമ്മ്യൂണിറ്റി നേതാവാകാനുള്ള ശ്രമത്തിലാണ് മനോജ് കുമാര്‍. സാമൂഹ്യസേവനത്തിനിറങ്ങിയ സുരേഷ് ഗോപിയുടെ രണ്ടാം ഘട്ടം. നീതി, സാമൂഹിക സേവനം, മാതൃകാപരമായ നേതൃത്വം എന്നിവ ഉയര്‍ത്തിക്കാട്ടി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്റ-3 ലെ കോണ്‍സ്റ്റബിള്‍ ആയി മാറാനുള്ള ശ്രമത്തിലാണ് മനോജ് കുമാര്‍.
അമേരിക്കയില്‍ ആദ്യമായി എത്തിയപ്പോള്‍ ഗ്യാസ് സ്റ്റേഷനിലാണ് ജോലി കിട്ടിയത്. പിന്നീട് ഹൂസ്റ്റണ്‍ ഡൗണ്‍ ടൗണ്‍ പൊലീസ് അക്കാദമിയില്‍ നിന്നും ബിരുദം സ്വന്തമാക്കി. അങ്ങിനെയാണ് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെരീഫിലും മെട്രോ പൊലീസ് ഡിപാര്‍ട്മെന്റിലും പൊലീസ് വേഷക്കാരനായത്. പിന്നീട് പൊതുജനസുരക്ഷ, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ ജീവിതം സമര്‍പ്പിച്ചു. ഇന്നിപ്പോള്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി പ്രിസിന്റ-3 ലെ കോണ്‍സ്റ്റബിള്‍ ആയി മാറാനുള്ള തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് മനു പൂപ്പാറയില്‍ എന്ന മനോജ് കുമാര്‍. എന്തായാലും സുരേഷ് ഗോപി നല്കിയ പ്രചോദനത്തില്‍ നിന്നും പൊലീസ് വേഷമിട്ട മനോജ് കുമാര്‍ സാമൂഹ്യസേവനത്തിന്റെ പുതിയ തുറയിലേക്ക് ചുവടുവെയ്ക്കാനുള്ള തെരഞ്ഞെടുപ്പ് അങ്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: