വിസിയനഗരം: രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം ലീഡിലേക്ക്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയിലാണ്.
87 റണ്‍സുമായി സച്ചിന് ബേബിയും 57 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസില്‍.ആന്ധ്രാപ്രദേശിന്റെ ആദ്യ ഇന്നിംഗ്സിന് 14 റണ്‍സിന് മാത്രം പിറകിലാണ് കേരളം.
സച്ചിന് ബേബി ഇതോടെ ഈ സീസണില്‍ രഞ്ജിയില്‍ 800ല്‍ അധികം റണ്‍സ് നേടി. 61 റണ്‍സ് എടുത്ത രോഹന് എസ് കുന്നുമ്മലും 43 റണ്‍സ് എടുത്ത കൃഷ്ണപ്രസാദും നാല് റണ്‍സ് എടുത്ത ജലജ് സക്സേനയും ആണ് പുറത്തായത്.
ആന്ധ്രാപ്രദേശിനെ ആദ്യ ഇന്നിംഗസില്‍ കേരളം 272 റണ്‍സിന് പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: