Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കര്‍ഷകര്‍ സമരം ചെയ്യാനെത്തുന്നത് ബെന്‍സ് ജീപ്പില്‍; സമരക്കാരില്‍ സമ്പന്നയുവാക്കള്‍; ബിബിസിയുടെ മോദി വിരുദ്ധ അട്ടഹാസം

ഇതാണോ കര്‍ഷകസമരം എന്ന ചോദ്യമുണര്‍ത്തുന്ന രീതിയിലാണ് ചൊവ്വാഴ്ച പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ ദല്‍ഹി ചലോ മാര്‍ച്ച്. സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പലരും വരുന്നത് ബെന്‍സ് കമ്പനിയുടെ ആഡംബര ജീപ്പിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2024, 12:03 am IST
inNews

ഇതാണോ കര്‍ഷകസമരം എന്ന ചോദ്യമുണര്‍ത്തുന്ന രീതിയിലാണ് ചൊവ്വാഴ്ച പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ നടത്തിയ ദല്‍ഹി ചലോ മാര്‍ച്ച്. സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പലരും വരുന്നത് ബെന്‍സ് കമ്പനിയുടെ ആഡംബര ജീപ്പിലാണ്. സമരത്തില്‍ പങ്കെടുക്കുന്ന യുവാക്കളില്‍ പലരും അതിസമ്പന്നരാണ്. താഴെത്തട്ടിലുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.

കേന്ദ്രകൃഷിമന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷക സംഘടനകളുടെ പല ആവശ്യങ്ങളും അംഗീകരിക്കാന്‍ ചര്‍ച്ചയില്‍ തയ്യാറായി. പക്ഷെ കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കണമെങ്കില്‍ അക്കാര്യം സംസ്ഥാനസര്‍ക്കാരുകളോടുള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നും അതിന് സമയം തരണമെന്നുമുള്ള അഭ്യര്‍ത്ഥന അവര്‍ തള്ളി പൊടുന്നനെയാണ് മാര്‍ച്ച് തുടങ്ങിയത്.

പാടങ്ങളില്‍ വെയില്‍കൊണ്ട് അധ്വാനിക്കുന്ന യഥാര്‍ത്ഥ കര്‍ഷകരുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാരണം ആ കര്‍ഷകരുടെ ചിത്രവും കര്‍ഷകര്‍ എന്ന് അവകാശപ്പെട്ട് സമരത്തിനെത്തിയ അതിസമ്പന്നരായ യുവാക്കളും മറ്റും എന്ത് രഹസ്യഅജണ്ട നിര്‍വ്വഹിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്ന് ചോദിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ആള്‍ക്കൂട്ടത്തില്‍ നിന്നും കല്ലെറിഞ്ഞാണ് അവര്‍ പൊലീസിനെക്കൊണ്ട് കണ്ണീര്‍വാതകപ്രയോഗം നടത്തിയതെന്ന് ഹരിയാന പൊലീസ് വക്താവ് തന്നെ പറഞ്ഞിരിക്കുകയാണ്.

കണ്ണീര്‍വാതകപ്രയോഗം നടത്തിയതോടെ സമരക്കാരുടെ രഹസ്യഅജണ്ടയിലെ ഒരു പ്രധാന ലക്ഷ്യം നിറവേറിയെന്ന് തോന്നുന്നു. സമരം ക്യാമറയില്‍ പകര്‍ത്താന്‍ ആവശ്യത്തില്‍ കൂടുതല്‍ ആളുകളുണ്ട്. ഏതെങ്കിലും കരളലിയിപ്പിക്കുന്ന ഒരു ദൃശ്യത്തിനാണ് അവര്‍ പരതുന്നത്. അത് കിട്ടിയാല്‍ അവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ അത് ചര്‍ച്ചയാക്കി മോദിയെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ അട്ടിമറിക്കാം എന്നതാണ് ലക്ഷ്യം.

ഇവരുടെ സമരം മൂലം പഞ്ചാബിലേക്കുള്ള ഇന്ധനം 50 ശതമാനത്തില്‍ താഴെയാണ് ചൊവ്വാഴ്ച കൊണ്ടുപോകാന്‍ കഴിഞ്ഞത്. മണിക്കൂറുകളോളമാണ് ദല്‍ഹിയിലെ ദേശീയപാതകളില്‍ ട്രാഫിക് കുരുക്ക്. 2020ല്‍ ഒരു വര്‍ഷം നീണ്ട സമരമാണ് നടത്തിയത്. ഇക്കുറിയും 2024ലെ പൊതുതെരഞ്ഞെടുപ്പോളം നീളുന്ന കുത്തിയിരിപ്പ് സമരം നടത്തി അത് ഇന്ത്യയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതാല്‍ കാര്‍ഷികവിളകള്‍ക്ക് മിനിമം ന്യായവില നല്‍കുന്ന നിയമനിര്‍മ്മാണം നടത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു.

കര്‍ഷകസമരം വിദേശത്ത് രൂപപ്പെട്ട ഗൂഢാലോചനയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംഭവവികാസങ്ങളുടെ പോക്ക്. മന്ത്രിയെ തള്ളി കര്‍ഷകര്‍ സമരം തുടങ്ങുന്നു. കൂട്ടത്തിലുള്ളവര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞ് കണ്ണീര്‍വാതകപ്രയോഗം ഉണ്ടാക്കുന്നു. രാഹുല്‍ഗാന്ധി പിന്തുണപ്രഖ്യാപിക്കുന്നു. ബിബിസി തുടങ്ങിയ വിദേശമാധ്യമങ്ങള്‍ മോദിയ്‌ക്കെതിരെ അട്ടഹസിക്കുന്നു.

ഇപ്പോഴിതാ ബിബിസി പോലുള്ള മാധ്യമങ്ങള്‍ അതേറ്റെടുത്തിരിക്കുകയാണ്. പുറം രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ നേതാവായി അറിയപ്പെടുന്ന മോദി ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നില്ലെന്നും സ്വന്തം രാജ്യത്തെ കര്‍ഷകരെ സമരം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയാണെന്നുമാണ് ബിബിസിയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ച് പറയുന്നത്. യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കര്‍ഷകരുടെ ട്രക്ക് സമരം നടന്നപ്പോള്‍ അതിനോട് മൗനം പാലിച്ച ബിബിസിയാണ് ഇന്ത്യയിലെ സമരത്തോട് ആവേശപൂര്‍വ്വം പ്രതികരിക്കുന്നതെന്ന വിരോധാഭാസവുമുണ്ട്. ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് ബിബിസി നടത്തുന്ന വ്യാജപ്രചാരണം.

ഇത് ഇന്ത്യയിലെ മോദി ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ്ജ് സോറോസ് എന്ന അതിസമ്പന്നകോടീശ്ല്വരന്റെ ബുദ്ധിയില്‍ വിരിഞ്ഞ മറ്റൊരു ആശയമായിരിക്കണം എന്ന് പലരും കരുതുന്നു.

രാഹുല്‍ ഗാന്ധി 2023 ഒക്ടബോറില്‍ ഹിന്ദി ഹൃദയഭൂമിയില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പൊടുന്നനെ ഉസ്ബെക്കിസ്ഥാനിലേക്ക് അപ്രത്യക്ഷനായിരുന്നു. വിവിധ രാഷ്‌ട്രങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് ഭരണമാറ്റം ഉണ്ടാക്കാന്‍ ശേഷിയുള്ള യുഎസ് എയ്ഡ് ഏജന്‍സി മേധാവിയായ സാമന്ത പവറുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി അന്ന് പോയത്. ഇന്ത്യയിലും ഭരണമാറ്റം ഉണ്ടാക്കാന്‍ നടക്കുന്ന അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണോ ഈ കര്‍ഷകസമരം എന്ന് ചിന്തിക്കുകയാണ് പല രാഷ്‌ട്രീയവിശകലന വിദഗ്ധര്‍.

Tags: DelhichaloSamanta PawarBBCPMModiGeorge SorosSamyukta Kisan MorchaDelhi chalofarmersprotest2024farmersprotest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)
India

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

Kerala

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.