പട്ന : ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുളള ജെഡിയു- ബിജെപി സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 243 അംഗ സഭയില്‍ 130 അംഗങ്ങളാണ് സഖ്യ സര്‍ക്കാരിനുള്ളത്.
കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണയാണ് ആവശ്യം. കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വിശ്വാസവോട്ടെടുപ്പിന് മുന്നേ മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ ഭരണപക്ഷത്തോടൊപ്പം ചേര്‍ന്നത് പ്രതിപക്ഷത്തിന് വന്‍തിരിച്ചടിയായി.
ബിജെപിക്ക് 78, ജെഡിയുവിന് 45, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്ക് നാല് സീറ്റുകള്‍ എന്നിവയ്ക്ക് പുറമെ ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. ആര്‍ജെഡി- കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളാണുള്ളത്. പ്രതിപക്ഷ സഖ്യമായ ൈഎന് ഡി ഐ എ മുന്നണിയില്‍നിന്ന് പിന്‍വാങ്ങിയ നിതീഷ് കുമാര്‍ ജനുവരി 28നാണ് ഒമ്പതാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, നിയമസഭാ സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തെ 125 പേര് അനുകൂലിച്ചപ്പോള്‍ എതിര്‍ത്തു 112 പേരും വോട്ടു ചെയ്തു. സര്‍ക്കാര്‍ മാറിയിട്ടും രാജിവയ്ക്കാതെ തുടര്‍ന്നതിനാലാണ് സ്പീക്കര്‍ അവധ് ബിഹാരി ചൗധരിക്ക് വിശ്വാസ വോട്ടെടുപ്പു നേരിടേണ്ടി വന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: