Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരസിംഹറാവുവിന് നീതി നല്‍കി രാജ്യം; ഭാരതരത്നയില്‍ നിറഞ്ഞ് ദക്ഷിണ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2024, 02:20 am IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വിപ്ലവത്തിന് അടിത്തറ പാകിയ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് ഒടുവില്‍ രാഷ്‌ട്രത്തിന്റെ ആദരം.

സോണിയാ ഗാന്ധിയും അനുയായികളും ദല്‍ഹിയില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ ആട്ടിപ്പായിച്ച റാവുവിന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന നല്‍കുന്നതുവഴി പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന സന്ദേശം വളരെ വലുതാണ്. ദക്ഷിണഭാരതത്തില്‍ നിന്ന് ആദ്യം പ്രധാനമന്ത്രി പദത്തിലെത്തിയ നേതാവിനോട് സോണിയാ കുടുംബം ചെയ്ത അനീതികള്‍ ഒരിക്കല്‍ക്കൂടി ഇതോടെ ചര്‍ച്ചയായി. രാജ്യത്തെ ജനകോടികളെ പട്ടിണിയില്‍ നിന്ന് രക്ഷിച്ച മലയാളിയായ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥനും കര്‍ഷക നേതാവും സ്വാതന്ത്ര്യസമര സേനാനിയും രാജ്യത്തിന്റെ അഞ്ചാമത് പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരണ്‍ സിങിനും രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ഭാരത രത്ന സമ്മാനിക്കുമ്പോള്‍ ബഹുമാനിതരാവുന്നത് വലിയൊരു സമൂഹം കൂടിയാണ്. ദക്ഷിണ ഭാരതത്തില്‍ നിന്നുയര്‍ന്നുവന്ന പ്രമുഖര്‍ക്ക് പ്രധാനമന്ത്രി നല്‍കുന്ന പ്രാധാന്യവും പുരസ്‌കാര പ്രഖ്യാപനത്തില്‍ വ്യക്തമായി.

2004 ഡിസംബര്‍ 9നായിരുന്നു രണ്ടാഴ്ചത്തെ എയിംസ് ആശുപത്രി വാസത്തിന് ശേഷമുള്ള നരസിംഹറാവുവിന്റെ മരണം. അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിച്ചപ്പോള്‍ ഗേറ്റ് തുറന്നു കൊടുക്കാതിരുന്നത് സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു. മുന്‍പ്രധാനമന്ത്രിമാര്‍ക്ക് ദല്‍ഹിയില്‍ സ്മാരകം തയാറാക്കുന്ന പതിവുള്ളപ്പോള്‍ നരസിംഹ റാവുവിന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്‌ക്കരിക്കാന്‍ സോണിയാ ഗാന്ധി വിസമ്മതിച്ചതും റാവുവിന്റെ കുടുംബത്തിന് മൃതദേഹവുമായി ദുഖത്തോടെ ആന്ധ്രാപ്രദേശിലേക്ക് പോകേണ്ടിവന്നതും രാഷ്‌ട്രീയ ചരിത്രമാണ്. ഒടുവില്‍ ഹൈദരാബാദിലെ സഞ്ജീവയ്യ പാര്‍ക്കിലാണ് റാവുവിന് സ്മാരകം തയാറാക്കിയത്. അദ്ദേഹം അര്‍ഹിച്ച അംഗീകാരം ഇപ്പോഴാണ് ലഭിച്ചതെന്നായിരുന്നു 71 കാരിയായ മകള്‍ സുരഭി വാണിദേവിയുടെ വൈകാരികമായ ആദ്യ പ്രതികരണം. പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുന്നതായി കൊച്ചുമകന്‍ എന്‍.വി. സുഭാഷും പ്രതികരിച്ചു. റാവുവിന്റെ നേട്ടങ്ങളൊക്കെ സ്വന്തമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയും സോണിയാ കുടുംബവും അവരുടെ പരാജയങ്ങളൊക്കെ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തുകയും ചെയ്തതായി സുഭാഷ് കുറ്റപ്പെടുത്തി.

രാജ്യത്തെ കര്‍ഷക സമൂഹത്തിന്റെ പ്രതിനിധിയായി ഇപ്പോഴും കണക്കാക്കുന്ന മഹാനായ നേതാവായ ചൗധരി ചരണ്‍സിങ്ങിന് സ്വതന്ത്ര ഭാരതത്തില്‍ ലഭിക്കുന്ന പരമോന്നത ആദരം യുപിയിലെയും ഹരിയാനയിലെയും കര്‍ഷക സമൂഹത്തില്‍ വലിയ ആവേശമായി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന് ഭാരത രത്ന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ഹൃദയത്തെ തോല്‍പ്പിച്ചു കളഞ്ഞിരിക്കുന്നു എന്നായിരുന്നു കൊച്ചുമകനും രാഷ്‌ട്രീയ ലോക്ദള്‍ നേതാവുമായ ജയന്ത് ചൗധരിയുടെ പ്രതികരണം. ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായ ആര്‍എല്‍ഡി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം സഖ്യത്തിന്റെ ഭാഗമായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ചൗധരി ചരണ്‍സിങിന്റെ ഭാരതരത്ന നേട്ടം കൂടുതല്‍ ചര്‍ച്ചയാവുന്നത്.

ഏറെ സൂക്ഷ്മതയോടെയായിരുന്നു അവാര്‍ഡ് പ്രഖ്യാപനത്തോടുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമായി. പി.വി നരസിംഹ റാവുവും ചൗധരി ചരണ്‍ സിങ്ങും ഡോ. എം.എസ് സ്വാമിനാഥനും എക്കാലവും ഭാരതത്തിന്റെ രത്നങ്ങള്‍ തന്നെയായിരുന്നുവെന്നും ഓരോ ഭാരതീയനും അവരെ ബഹുമാനിക്കുന്നുവെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് ജയറാം രമേശിന്റെ പ്രതികരണം.

Tags: Bharat RatnaSouth Indiajustice to Narasimha Rao
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

Kerala

കുംഭമേള മാതൃകയില്‍ ദക്ഷിണ ഭാരതത്തില്‍ സംന്യാസി സംഗമം സംഘടിപ്പിക്കും: മഹാമണ്ഡലേശ്വര്‍

India

ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം; ഖാര്‍ഗെയുടെ കത്ത് വിരോധാഭാസം: സി.ആര്‍. കേശവന്‍

പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിങ് ഡയറക്ടർ നവീൻ ഫിലിപ്പ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി പ്രതീപ് കെ എം, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ ജോർജ്ജ് മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീരാം കുമാർ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് മുത്തൂറ്റ്, ഹന്നാ മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് നോൺ-ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി മനോജ് വർഗീസ്, മുത്തൂറ്റ് ഓട്ടോമൊബൈൽസ് സി ഇ ഒ റെമി മുത്തൂറ്റ് എന്നിവർ പുതിയ ഓഫീസിന്റെ ഉത്ഘാടനവേളയിൽ.
Business

ദക്ഷിണേന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിച്ച് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്; കൊച്ചിയിൽ പുതിയ ഓഫീസ് തുറന്നു

India

പുറത്തിറങ്ങാന്‍ കുടവേണം; ഉത്തര ഭാരതത്തില്‍ കൊടുംചൂട്, തെക്ക് കോരിച്ചൊരിയുന്ന മഴ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.