സുല്‍ത്താന്‍ബത്തേരി: അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും കഞ്ചാവുമായി സ്ത്രീയടക്കം മൂന്ന് പേര് പിടിയില്‍. ചാവക്കാട് സ്വദേശികളായ കെ.എ. സുഹൈല്‍ (34), സി.എസ്. അനഘ് കൃഷ്ണ (27), സി.എസ്. ശിഖ (39) എന്നിവരെയാണ് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച ദല്‍ഹി രജിസ്ട്രേഷനുളള കാറില്‍ നിന്നുമാണ് 97.25 ഗ്രാം കഞ്ചാവും അഞ്ച് കുപ്പി മദ്യവും പിടിച്ചെടുത്തത്. പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: