Categories: Parivar

അഡ്വ. കെ.കെ. ബാലറാം ആര്‍എസ്എസ് പ്രാന്ത സംഘചാലക്; തെരഞ്ഞെടുത്തത് സംസ്ഥാന പ്രതിനിധി സഭയില്‍

തിരുവനന്തപുരം എംജിഎം സെന്‍ട്രല്‍ പബ്ലിക് സ്‌കൂളില്‍ ചേര്‍ന്ന ആര്‍എസ്എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Published by

തിരുവനന്തപുരം: ആര്‍എസ്എസ് കേരള പ്രാന്ത (സംസ്ഥാന) സംഘചാലകായി അഡ്വ. കെ.കെ. ബാലറാമിനെ വീണ്ടും തെരഞ്ഞെടുത്ത് പ്രതിനിധി സഭ. തിരുവനന്തപുരം എംജിഎം സെന്‍ട്രല്‍ പബ്ലിക് സ്‌കൂളില്‍ ചേര്‍ന്ന ആര്‍എസ്എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

കണ്ണൂര്‍ വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന്‍ വരണാധികാരിയായി. കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സെയ്ദ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബാലറാം കണ്ണൂര്‍ നഗര്‍ കാര്യവാഹ്, കണ്ണൂര്‍ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2002 മുതല്‍ 2021 വരെ പത്തൊമ്പത് വര്‍ഷം പ്രാന്ത സഹസംഘചാലക് എന്ന ചുമതലയിലും പ്രവര്‍ത്തിച്ചു. 2021ല്‍ പ്രാന്തസംഘചാലകായി. ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ശ്രീഭക്തി സംവര്‍ധിനിയോഗം ഡയറക്ടര്‍, ജനസേവ സമിതി മാനേജിങ് ട്രസ്റ്റി, പള്ളിക്കുളം സേവാ മാനേജിങ് ട്രസ്റ്റി എന്നീ ചുമതലകളും വഹിച്ചുവരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: keralaRSS

Recent Posts