റായ്പൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്കി. റാഞ്ചിയിലെ പ്രത്യേക കോടതിയാണ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ഹേമന്ത് സോറന് അനുമതി നല്‍കിയത്.
അഞ്ച്, ആറ് തീയതികളിലാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ്. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി ശ്രമം നടത്തുന്നെന്നാരോപിച്ച് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അതീവ സുരക്ഷയിലാണ് ഹൈദരാബാദിലെ തടാകക്കരയിലുള്ള റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ താമസം.
ബുധനാഴ്ചയാണ് ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്‍പായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. വെള്ളിയാഴ്ച സോറനെ കോടതി അഞ്ച് ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: