തൃശൂര്‍ :കരുവന്നൂര്‍ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.തൃശൂര്‍ അശ്വനി ആശുപത്രിക്ക് സമീപം താമസിക്കുന്ന കരോട്ട് വീട്ടില്‍ ട്രൈസി വര്‍ഗീസാണ് (28) പുഴയില്‍ ചാടി മരിച്ചത്.
ട്രൈസി വര്‍ഗീസ് ആയുര്‍വേദ ഡോക്ടറാണ്.വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവര്‍ കരുവന്നൂര്‍ പാലത്തിലൂടെ നടന്ന് മധ്യഭാഗത്തെത്തിയപ്പോള്‍ പുഴയില്‍ ചാടിയത്.
പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ മണിക്കൂറുകള്‍ക്കുശേഷമാണ് മൃതദേഹം കണ്ടെത്താനായത്. ജീവനൊടുക്കാന്‍ കാരണമെന്തെന്ന് അറിവായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: