മലപ്പുറം: എടക്കര ടൗണിൽ ഭീതി വിതച്ച് കാട്ടുപോത്ത്. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കാട്ടുപോത്തിനെ കണ്ട പ്രദേശവാസികളാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്. ഇല്ലിക്കാട് ഭാഗത്തായാണ് കാട്ടുപോത്ത് നിലവിലുള്ളതെന്നാണ് വിവരം.
കഴിഞ്ഞദിവസം നിലമ്പൂരിലെ വടപുറം അങ്ങാടിയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മണിക്കൂറുകൽക്ക് ശേഷമാണ് കാട്ടുപോത്ത് എടക്കോട് വനത്തിലേക്ക് തിരികെ കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: