Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മാസപ്പടി: മുഖ്യമന്ത്രിയുടെ കുടുംബമടക്കം അന്വേഷണ പരിധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 01:36 am IST
inKerala

തിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്ത് ആരോപണം വന്നാലും ചിരിച്ചുകൊണ്ട് നേരിടാനാകും. ആ മാനസികാവസ്ഥയിലാണ് താനെന്നും തന്റെ കൈകള്‍ പരിശുദ്ധമാണെന്നും ഇരുകൈകളും ഉയര്‍ത്തി മുഖ്യമന്ത്രി.

എനിക്കെതിരെയുള്ള ആരോപണം ഒന്നും ഏശില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വീമ്പിളക്കി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസപ്പടി ലഭിച്ച അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ഏറ്റെടുത്തു. കുരുക്ക് മുറുകുന്നത് വീണാവിജയനിലേക്ക് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, വ്യവസായ മന്ത്രി പി. രാജീവ്, പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി, കരിമണല്‍ കമ്പനി സിഎംആര്‍എല്‍ എന്നിവിടങ്ങളിലേക്കാണ്. എക്‌സാലോജിക് കമ്പനി തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഭാര്യ കമല സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വീമ്പിളക്കലാണ് കമലയും അന്വേഷണ പരിധിയിലേക്ക് വരാന്‍ സാധ്യതയേറിയത്.

കമ്പനികാര്യ ഇടപാടുകളിലെ ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എസ്എഫ്‌ഐഒ യുടെ അന്വേഷണം ഇ ഡിയുടെ പരിശോധനകള്‍ക്ക് സമാനമാകും. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോ സര്‍വീസിലെ ആറ് ഉന്നത ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്.

കമ്പനി പ്രതിനിധികളെ വിളിച്ചുവരുത്താനും കമ്പനിയില്‍ നേരിട്ട് പരിശോധന നടത്താനും ഏജന്‍സിക്ക് അധികാരമുണ്ട്. കമ്പനികള്‍ ചട്ട ലംഘനം നടത്തിയിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ കമ്പനിയുടെ തലപ്പത്തുള്ളവരെ അറസ്റ്റ് ചെയ്യാനും എസ്എഫ്‌ഐഒക്ക് അധികാരമുണ്ട്. മാസപ്പടി ഗുരുതരമായ കുറ്റകൃത്യമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കമ്പനി നിയമങ്ങള്‍ എല്ലാം എക്‌സാലോജിക്കും കെഎസ്‌ഐഡിസിയും ലംഘിച്ചു. എക്‌സാലോജിക്കിന് കരിമണല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന ആരോപണത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും വീണാ വിജയന് സാധിച്ചില്ല. ഇതോടെയാണ് അന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന് വരുന്നതോടെ മാസപ്പടി വിവാദത്തിലെ ഡയറിയിലെ പേരുകള്‍ സംബന്ധിച്ചും അന്വേഷണം വരും. മാസപ്പടി പട്ടികയില്‍ ഇടത് വലത് മുന്നണികളിലെ രാഷ്‌ട്രീയ നേതാക്കളുടെ പേരിനൊപ്പം പിവി എന്നും എഴുതിയിട്ടുണ്ട്. പിവി എന്നത് പിണറായി എന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്കും കൈമാറാം. മാസപ്പടി നല്‍കിയ തുക കള്ളപ്പണം വെളുപ്പിക്കല്‍ പരിധിയിലും വരും. അതിനാല്‍ സിബിഐക്കും കേസ് കൈമാറാനുള്ള സാധ്യത നിലനില്‍ക്കുന്നു.

കേസന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുത്തത് ഒരു കുടംബത്തെ തകര്‍ക്കാനെന്നാണ് മുന്‍മന്ത്രി എ.കെ. ബാലന്റെ പ്രതികരണം. ഒന്നും പറയാനില്ലെന്ന് വിണാ വിജയന്റെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.

Tags: investigationMasappadiExalogic scamChief Minister's family
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

മൈക്രോഫിനാന്‍സ് കേസ് അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ രൂക്ഷ വിമര്‍ശനം, അഡീ, ചീഫ് സെക്രട്ടറി ഹാജരാകണമെന്ന് ഹൈക്കോടതി

Kerala

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.