തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമാണെന്നും സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമെന്നും മുന്‍ പോലീസ് മേധാവി ഡോ.ടി.പി. സെന്‍കുമാര്‍. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയും സിവില്‍ സര്‍വീസിന്റെ ഭാവിയും എന്ന വിഷയത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ ഫെറ്റോ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
ഈ സ്ഥിതിയില്‍ പോകുകയാണെങ്കില്‍ കേരളം കെഎസ്ആര്‍ടിസിയുടെ അവസ്ഥയിലെത്തുമെന്നും സിവില്‍ സര്‍വ്വീസിന്റെ ഭാവിയെയും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെയും കുറിച്ച് അറിയണമെങ്കില്‍ കെഎസ്ആര്‍ടിസിലേക്ക് നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യമന്ത്രിയാകുന്ന ആളിന് സാമ്പത്തിക ശാസ്ത്രത്തില്‍ സാമാന്യ വിവരമുണ്ടാകണം.
എന്നാല്‍ കേരളത്തിലെ പല ധനകാര്യ മന്ത്രിമാര്‍ക്കും അതില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാരതത്തിലേക്ക് വരുന്ന സ്വര്‍ണ്ണത്തിന്റെ ഇരുപത്തഞ്ച് ശതമാനവും കേരളത്തിലേക്കാണ് വരുന്നത്. അതിന്റെ നികുതി മാത്രം പതിനേഴായിരം കോടി രൂപയോളം വരും. ആ നികുതി പോലും കൃത്യമായി പിരിച്ചെടുക്കിന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ മോഡറേറ്ററായിരുന്നു. എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് റ്റി.എന്‍ രമേശ് വിഷയാവതരണം നടത്തി.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ആള്‍ ഇന്ത്യ ഗവണ്‍മെന്റ് എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ജോസ് പ്രകാശ്, സേവ് യുണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, എന്‍ജിഒ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്. ജാഫര്‍ഖാന്‍, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ്, ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് നടക്കുന്ന സെമിനാറിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: