Categories: NewsKeralaMalappuram

കുറ്റിപ്പുറം പോലീസ് സറ്റേഷന്‍, രാജ്യത്തെ പത്ത് പോലീസ് സ്‌റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനം; സംസ്ഥാനത്ത് ഒന്നാമതും

Published by

മലപ്പുറം : 2023ലെ രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി കേരളത്തില്‍ നിന്ന് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷനും ഇടം പിടിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലഭിച്ച 17,000 അപേക്ഷകളില്‍ നിന്നാണ് മികച്ച പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തത്.

രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളില്‍ ഒമ്പതാം സ്ഥാനത്താണ് കുറ്റിപ്പുറം സ്റ്റേഷന്‍. എന്നാല്‍ സംസ്ഥാനതലത്തില്‍ ഇത് ഒന്നാം സ്ഥാനത്താണ്. 2023ല്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍, കേസ് തീര്‍പ്പാക്കല്‍, സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കല്‍, കേസുകളുടെ എണ്ണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയവ പരിഗണിച്ചാണ് നേട്ടം.

ഫെബ്രുവരി ആറിന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബഹുമതി സമ്മാനിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by