Categories: KeralaKozhikode

ഭക്ഷണം കഴിച്ച് കൈ കഴുകി തിരികെ വന്നപ്പോൾ ഫോൺ മേശയിലില്ല; സിസിടിവി ദൃശ്യങ്ങളിൽ മോഷണം നടത്തിയത് മദ്ധ്യവയസ്‌കൻ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ യുവാവിന്റെ മൊബൈൽ ഫോൺ മോഷണം പോയതായി പരാതി. മലപ്പുറം സ്വദേശി മർസൂഖിന്റെ ഫോണാണ് മോഷണം പോയത്. സംഭവത്തിൽ ഹോട്ടിലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. താമരശേരി ടൗണിലെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം മൊബൈൽ ഫോൺ മേശയിൽ വച്ച് യുവാവ് കൈ കഴുകാനായി പോയി. തിരികെ എത്തിയപ്പോൾ ഫോൺ നഷ്ടമായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കവർച്ചാ ദൃശ്യങ്ങൾ ലഭിക്കുന്നത്.

യുവാവ് കൈ കഴുകുന്നതിനായി പോയപ്പോൾ സമീപത്തുണ്ടായിരുന്ന ചുവന്ന ടീഷർട്ട് ധരിച്ച മദ്ധ്യവയസ്‌കനാണ് ഫോൺ കവർന്നതെന്ന് പരാതിയിൽ പറയുന്നു. ഫോൺ അരയിൽ തിരുകിയ ശേഷം പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

Recent Posts