മുംബൈ: പൂനെയിലെ 32കാരനായ യുവ എഞ്ചിനീയര്‍ ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖിനെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) പൊക്കി. ഐഎസ് ഐഎസിന് പതിവായി ധനസഹായം എത്തിച്ചുകൊടുത്തിരുന്നതിന്റെ തെളിവുകളും കിട്ടി.
ഐഎസ് ഐഎസുമായി അതിതീവ്രബന്ധമുള്ള സിറിയയിലെ ഒരു യുവതിയുമായി ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖിന് ബന്ധമുണ്ടായിരുന്നു. ഇവരുമായി നടത്തിയ ആശയവിനിമയവും മറ്റ് വിവരങ്ങളും എടിഎസിന് ലഭിച്ചു. പുനെയിലെ ടിഡ്കെ കോളനിയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Maharashtra ATS arrested Md Hussaif Abdul Aziz Shaikh for funding ISIS while sitting in India.
He's not an illiterate poor man, he has an engineering degree & is a successful business man.. pic.twitter.com/zD8pL9uF2j
— Mr Sinha (@MrSinha_) January 28, 2024
പിന്നീട് നാസിക് കോടതിയില്‍ ഹാജരായ ഇയാളെ ജനവരി 31 വരെ റിമാന്റ് ചെയ്യാന്‍ ഉത്തരവായി. ഈയിടെ മതമൗലികവാദത്തിലേക്ക് വീണുപോകുന്ന പ്രക്രിയയിലായിരുന്നു ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖെന്ന് പറയപ്പെടുന്നു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ കമ്പ്യൂട്ടര്‍, പെന്‍ഡ്രൈവ്, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ലാപ് ടോപ്, മറ്റ് കുറ്റംചാര്ത്താവുന്ന രേഖകള്‍ എന്നിവ കണ്ടെടുത്തു.
2019 മുതല്‍ ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖ് ഐഎസ്ഐഎസിന് ഫണ്ട് നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ അജല്‍ മിസര്‍ കോടതിയില്‍ വാദിച്ചു. സിറിയയില്‍ നിന്നുള്ള ഐഎസ് ഐഎസ് പ്രവര്‍ത്തകയായ യുവതി വഴിയോ അതല്ലെങ്കില്‍ മറ്റ് വഴികളോ ഉപയോഗിച്ചാണ് ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖ് പണം അയച്ചിരുന്നത്. ദുബായ്, ഷാര്‍ജ, ശ്രീലങ്ക, റിയാദ് എന്നിവിടങ്ങളില്‍ ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
ഐഎസ് ഐഎസുമായി ചേര്‍ന്ന് ഇയാള്‍ എന്തൊക്കെ ഗൂഢാലോചനകളാണ് നടത്തിയതെന്ന് കണ്ടെത്താന്‍ വിശദമായി ഹുസൈഫ് അബ്ദുള്‍ അസീസ് ഷെയ്ഖിനെ ചോദ്യം ചെയ്യണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതിനാലാണ് ജനവരി 31 വരെ കസ്റ്റഡിയില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: