Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അപമാനിച്ച് നാടകം: തുടര്‍ നടപടികള്‍ വേണം: ഭാരതീയ അഭിഭാഷക പരിഷത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 09:56 pm IST
inKerala

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരള ഹൈക്കോടതിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളേയും അവഹേളിച്ച് അവതരിപ്പിച്ച സ്‌കിറ്റിന്റെ സൂത്രധാരകര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കണമെന്നു ഭാരതീയ അഭിഭാഷക പരിഷത്ത് ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ ഔദ്യോഗിക പരിപാടികളില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടികളുടെ സ്‌ക്രിപ്റ്റ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ മുന്‍കൂട്ടി പരിശോധനയ്‌ക്ക് വിധേയമാണെന്നിരിക്കെ ചില ബലിയാടുകളെ സൃഷ്ടിച്ച് കൈ കഴുകാനുള്ള ഉത്തരവാദപ്പെട്ടവരുടെ ശ്രമത്തില്‍ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു.

സ്‌ക്രിപ്റ്റ് എഴുതിയ ആളും അംഗീകരിച്ചവരും അവതരിപ്പിച്ചവരും ഗൂഢാലോചനയില്‍ പങ്കാളികള്‍ ആണ്. ചീഫ് ജസ്റ്റീസ് വേദി വിട്ട ശേഷം അരങ്ങേറിയ ആഭാസത്തിനു സാക്ഷ്യംവഹിച്ച ഉത്തരവാദപ്പെട്ടവര്‍ അഭിഭാഷക പരിഷത്തിന്റെ പരാതി ലഭിക്കുന്നത് വരെ സ്വമേധയാ നടപടികള്‍ സ്വീകരിക്കാതെ മൗനം
പാലിച്ചത് വഴി തങ്ങളുടെ അറിവോടു കൂടിയാണ് പ്രധാനമന്ത്രിയെ ആക്ഷേപിച്ച പരിപാടി അരങ്ങേറിയതെന്ന് സമ്മതിക്കുകയാണ്.

ഔദ്യോഗിക പരിപാടികളില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുടെ സ്‌ക്രിപ്റ്റ് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ള കമ്മിറ്റി പരിശോധിക്കണമെന്നിരിക്കെ നിസഹായരായ ജീവനക്കാരെ മാത്രം പഴിചാരിയും അവര്‍ക്കെതിരെ മാത്രം നടപടിയെടുത്തും ഉത്തരവാദിത്തത്തില്‍ നിന്നും തലയൂരാനുള്ള ശ്രമം അനുവദിക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അവഹേളിക്കാന്‍ ഹൈക്കോടതി പരിപാടികള്‍ ദുരുപയോഗം ചെയ്തവര്‍ മുഴുവന്‍ കുറ്റക്കാരാണ്.

ഇതുമായി ബന്ധപ്പെട്ട് ഭാരതീയ അഭിഭാഷക പരിഷത്ത് ഇതിനകം കേന്ദ്ര നിയമമന്ത്രാലയത്തിനും സുപ്രീം കോടതിക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും പരാതി നല്കിയിട്ടുണ്ട്. സ്‌കിറ്റില്‍ പങ്കെടുത്ത മുഴുവന്‍ ജീവനക്കാര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും, പ്രോഗ്രാം കമ്മിറ്റിയുടെ ഭാഗമായിരുന്നവരെ മാറ്റിനിര്‍ത്തി പ്രോഗ്രാം കമ്മിറ്റി മനഃപൂര്‍വം വീഴ്ചവരുത്തിയതാണോ എന്നന്വേഷിച്ച് കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ മുഴുവന്‍ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബി. അശോക് ആവശ്യപ്പെട്ടു.

Tags: Prime Minister ModiBharatiya Abhibashaka ParishadDrama insulting PM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ അപലപിച്ച് സന്യാസി സമൂഹം ; പെൺകുട്ടികളടക്കമുള്ളവർ വൃത്തികെട്ട ഭാഷ ഉപയോഗിച്ചതിൽ വേദനയുണ്ടെന്നും മത നേതാക്കൾ

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.