ന്യൂദല്‍ഹി: മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് പദ്മ വിഭൂഷണ്‍. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി, നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം, വൈജയന്തിമാല എന്നിവര്‍ക്കും പദ്മ ഭൂഷണ് പ്രഖ്യാപിച്ചു. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാലിനും ഗായിക ഉഷ ഉതുപ്പിനും പദ്മ ഭൂഷണ്. ജസ്റ്റിസ് ഫാത്തിമ ബീവി, നടന് വിജയകാന്തിനും മരണാനനന്തര ബഹുമതിയായി പദ്മ ഭൂഷണ് പ്രഖ്യാപിച്ചു.
പദ്മ പുരസ്കാരങ്ങള്‍: കേരളത്തില്‍ നിന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, പി. ചിത്രന് നമ്പൂതിരിപ്പാട്, മുനി നാരായണ പ്രസാദ്, കഥകളി ആചാര്യന് സദനം ബാലകൃഷ്ണന്, കണ്ണൂരിലെ തെയ്യം കലാകാരന് ഇ.പി. നാരായണന്, 650 പരമ്പരാഗത നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന കാസര്‍കോട്ടെ നെല്‍ കര്ഷകന് സത്യനാരായണ ബേലേരി എന്നിവര്‍ പദ്മശ്രീക്ക് അര്‍ഹരായി.
കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും വിളവെടുക്കുന്ന രാജകയാമെ നെല്ലിനം കാര്‍ഷികമേഖലയില്‍ അവതരിപ്പിച്ചത് ബേലേരിയാണ്. ആറ് പതിറ്റാണ്ടായി തെയ്യം കലാമേഖലയില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വമാണ് കണ്ണൂര്‍ സ്വദേശി ഇ.പി. നാരായണന്റേത്.
ഭാരതത്തിലെ ആദ്യ വനിതാ ആന പാപ്പാന് പ്രഭതി ബറുഹ(ആസാം), സാമൂഹ്യ പ്രവര്‍ത്തകരായ ജാഗേശ്വര്‍ യാദവ്(ഛത്തീസ്ഗഡ്), സോമണ്ണ(കര്‍ണാടക), പ്ലാസ്റ്റിക് സര്‍ജറി വിദഗ്ദ്ധ ഡോ. പ്രേമ ധന്‍രാജ് (കര്‍ണാടക), യക്ഷഗാനം കലാകാരന് ഗദ്ദം സമയ്യ(തെലങ്കാന), എം. ഭദ്രപ്പന്‍(തമിഴ്നാട്), ജൈവ കര്‍ഷക കെ. ചെല്ലമ്മാള്‍ (തെക്കന്‍ ആന്‍ഡമാന്‍) എന്നിവരാണ് പദ്മശ്രീക്ക് പുരസ്കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: