കോട്ടയം: കേരളത്തില്‍ ദുര്‍ഭരണം കൊണ്ട് ജനങ്ങള്‍ ആത്മഹത്യയിലേക്ക് പോകുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
കോഴിക്കോട് വികലാംഗ പെന്ഷന് കിട്ടാത്തതുകൊണ്ട് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവം അതാണ് വ്യക്തമാക്കുന്നത്. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് കോടികള്‍ മുടക്കി നവകേരള സദസ്സ് നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഈ സംഭവത്തില്‍ മറുപടി പറയണം. കേരള ജനതയെ പിച്ച തെണ്ടിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ ഭരണകൂടം തുടരുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഗുണകരമല്ലെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: