തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനകാലം അയ്യപ്പ ഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ലെന്ന അവകാശവാദവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
പോരായ്മകള്‍ അടുത്ത തീര്‍ത്ഥാടന കാലത്ത് പരിഹരിക്കും. സീസണില്‍ ലഭിച്ച വരുമാനം 357.47 കോടി രൂപയാണ്. അഞ്ച് ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്. മാളികപ്പുറങ്ങളുടെയും കുട്ടികളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായി. പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനെട്ടാം പടിയില്‍ തിരക്കിന് കാരണം പരിചയസമ്പന്നരായ പോലീസുകാര്‍ ഇല്ലാത്തതായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താതെ അയ്യപ്പന്മാര് പന്തളത്ത് മാലയൂരി പോയതിന് കാരണം തിരക്ക് ഉണ്ടെന്ന് മനപൂര്‍വ്വം പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ 1252 ക്ഷേത്രങ്ങളില്‍ ഒമ്പത് ക്ഷേത്രങ്ങളിലാണ് കാര്യമായ വരുമാനം ഉള്ളത്. മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാനം ഈ ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: