Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിബിസിയ്‌ക്ക് അയോധ്യ ക്ഷേത്രം ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ; ഭാരതത്തെ അപമാനിച്ച് ബിബിസിയുടെ യോഗിത ലിമായെ, ഗീത പാണ്ഡ….

അയോധ്യക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ബിബിസി വീണ്ടും മോദി വിരുദ്ധത പ്രകടമാക്കി. അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചെയ്ത മോദിയുടെ പ്രവര്‍ത്തിയെ ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ഉദ്ഘാടനം ചെയ്തു എന്നാണ് ബിബിസി വ്യാഖ്യാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 01:18 am IST
in India
മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും

മോദിയെയും ഇന്ത്യയെയും അപമാനിച്ച് ബിബിസിയില്‍ അയോധ്യക്ഷേത്രത്തിലെ പ്രാണിപ്രതിഷ്ഠയെ വിമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയ ഇന്ത്യക്കാരായ ബിബിസി റിപ്പോര്‍ട്ടര്‍മാരായ യോഗിത ലിമായെയും ഗീത പാണ്ഡ്യയും

അയോധ്യക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ബിബിസി എന്ന മാധ്യമം വീണ്ടും മോദി വിരുദ്ധത പ്രകടമാക്കി. അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചെയ്ത മോദിയുടെ പ്രവര്‍ത്തിയെ ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ഉദ്ഘാടനം ചെയ്തു എന്നാണ് ബിബിസി വ്യാഖ്യാനിച്ചത്.

നേരത്തെ ദ മോദി ക്വസ്റ്റ്യന്‍ എന്ന പേരില്‍ മോദി ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് വിരുദ്ധനായി പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന രീതിയില്‍ വിമര്‍ശനമുയര്‍ത്തുന്ന ഡോക്യുമെന്‍റണി ബിബിസി സംപ്രേഷണം ചെയ്തിരുന്നു. ഇത് വലിയ വിവാദമായി മാറി. പിന്നാലെ ബിബിസി ഇന്ത്യയില്‍ നടത്തിയ നികുതിവെട്ടിപ്പിനെതിരെ ആദായനികുതി വകുപ്പ് ബിബിസിയ്‌ക്കെതിരെ പിഴയിട്ടിരുന്നു. അതിനിടയിലാണ് മോദിയെ വിമര്‍ശിക്കുന്നതിനുള്ള അവസരമായിഅയോധ്യയിലെ പ്രാണപ്രതിഷ്ഠയെ ബിബിസി വീണ്ടും വിമര്‍ശിക്കുകയായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള രണ്ട് ജേണലിസ്റ്റുകളായ ഗീത പാണ്ഡെയും യോഗിത ലിമായെയും ചേര്‍ന്നാണ് അയോധ്യ പ്രാണപ്രതിഷ്ഠയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വന്‍ പിടിച്ചുപറിക്കാരനും ഗുണ്ടയുമായ അതിഖ് അഹമ്മദിനെ ഇന്ത്യയിലെ റോബിന്‍ഹുഡായി ചിത്രീകരിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ട ജേണലിസ്റ്റാണ് ഗീത പാണ്ഡെ. പണക്കാരില്‍ നിന്നും കൊള്ളയടിച്ച് പാവങ്ങള്‍ക്ക് നല്‍കുന്ന നീതിമാനായ ഗുണ്ടയായാണ് അതിഖ് അഹമ്മദിനെ ഗീത പാണ്ഡെ എഴുതി വലുതാക്കിയത്. ഈയിടെ അതിഖ് അഹമ്മദിനെ മൂന്ന് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. പൊതുവേ എല്ലാവര്‍ക്കും വലിയ ഭീഷണിയായി ഉയര്‍ന്നുവരികയായിരുന്നു അതിഖ് അഹമ്മദിന്റെ കള്ളക്കടത്ത്- തട്ടിപ്പറി സംഘം. യോഗി ആദിത്യനാഥ് കുറ്റവാളികള്‍ക്കെതിരെ നീതി നടപ്പാക്കുന്ന ബുള്‍ഡോസറിനെ അനീതിയുടെ വാഹനം എന്ന് വിശേഷിപ്പിച്ച ജേണലിസ്റ്റ് കൂടിയാണ് ഗീത പാണ്ഡെ. കോവിഡ് കാലത്ത് ഗംഗാനദിയില്‍ നിറയെ ശവങ്ങള്‍ ഒഴുകി നടന്നുവെന്ന വ്യാജവാര്‍ത്ത നല്‍കിയതും ഗീത പാണ്ഡെയാണ്.

പ്രാണപ്രതിഷ്ഠാച്ചടങ്ങിനെ രാമരാജ്യത്തിന്റെ തുടക്കം എന്ന് ചിലര്‍ വിശേഷിപ്പിച്ചതിനെയും ഗംഗാനദിയുടെ കൈവഴിയായ സരയൂനദിയുടെ കരയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങിന്റെ ലൈവ് വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചതിനെയും വലിയ കുറ്റമായാണ് ബിബിസി ലേഖികമാരായ ഗീത പാണ്ഡെയും യോഗിത ലിമായെയും വിവരിക്കുന്നത്.

വര്‍ഗ്ഗീയ ഏറ്റുമുട്ടലിന് കാരണമായ അയോധ്യയില്‍ മോദി ഹിന്ദു ദൈവമായ രാമന് വേണ്ടിപ്പണിത ക്ഷേത്രം ഉദ്ഘാടനം ചെയ്തു എന്ന രീതിയിലാണ് ഈ വാര്‍ത്ത ആരംഭിക്കുന്നത് തന്നെ. ഈ ക്ഷേത്രം തുറക്കല്‍ ഇന്ത്യയെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കുമെന്നാണ് മോദി പറഞ്ഞതെന്നും ഈ ക്ഷേത്രം തുറന്നതുതന്നെ 16ാം നൂറ്റാണ്ടിലെ പള്ളി ഹിന്ദു ആള്‍ക്കൂട്ടം 1992ല്‍ തകര്‍ത്തിട്ടാണെന്നും അത് വലിയ ലഹളയ്‌ക്ക് വഴിവെച്ചെന്നും ആ ലഹളയില്‍ 2000 പേര്‍ കൊല്ലപ്പെട്ടെന്നുമാണ് ബിബിസി റിപ്പോര്‍ട്ട്.

സുപ്രീംകോടതി വിധിയെപ്പറ്റിയോ, നിലനിന്നിരുന്ന ഒരു വലിയ ഹിന്ദു ക്ഷേത്രം തകര്‍ത്തിട്ടാണ് ബാബര്‍ പള്ളി പണിതതെന്ന കാര്യം പുരാവസ്തുവകുപ്പ് ഉല്‍ഖനനത്തിലൂടെ കണ്ടെത്തിയ കാര്യമോ ബിബിസി മിണ്ടുന്നില്ല. മോദിയുടെ പ്രതിച്ഛായ തകര്‍ക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യം ഈ റിപ്പോര്‍ട്ടിന് പിന്നിലില്ലെന്ന് വിലയിരുത്തപ്പെടുന്നു.

ഹേഗിയ സോഫിയ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി

ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഹേഗിയ സോഫിയ എന്ന ഹാഷ്ടാഗ് വൈറലായി. തുര്‍ക്കിയില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്തതിന് ശേഷം അവിടെ ഉയര്‍ത്തിയ മുസ്ലിം പള്ളിയാണ് ഹേഗിയ സോഫിയ. പക്ഷെ ഹേഗിയ സോഫിയ എന്ന മുസ്ലിം പള്ളി ഉയര്‍ന്നപ്പോള്‍ ബിബിസി നല്‍കിയ തലക്കെട്ടും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്‌ക്കപ്പെട്ടു. ഈസ്താംബൂളിലെ ഒരു അറിയപ്പെടുന്ന മ്യൂസിയത്തെ തുര്‍ക്കി ഒരു മുസ്ലിം പള്ളിയാക്കിയെന്നും അതാണ് ഹേഗിയ സോഫിയ എന്നുമുള്ള ഒരുു തലക്കെട്ടാണ് ഈ സംഭവത്തിന് ബിബിസി നല്‍കിയത്. അതായത്, അയോധ്യാരാമക്ഷേത്രത്തെക്കുറിച്ച് പ്രതികാരം വീട്ടുന്ന തരത്തിലുള്ള തലക്കെട്ട് ബിബിസി നല്‍കുമ്പോള്‍ ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്ത് തുര്‍ക്കി ഉയര്‍ത്തിയ മുസ്ലിം പള്ളിയ മ്യൂസിയത്തെ പള്ളിയാക്കി എന്ന രീതിയില്‍ പ്രോത്സഹാപ്പിക്കുന്ന തലക്കെട്ടാണ് ബിബിസി നല്‍കിയത്. അതായത് മുസ്ലിം മതത്തോട് മൃദസമീപനം ബിബിസി കൈക്കൊള്ളുമ്പോള്‍ ഹിന്ദുസമുദായത്തെ തകര്‍ക്കുന്ന തരത്തിലുള്ള തലക്കെട്ട് എന്തുകൊണ്ട് ബിബിസി നല്‍കുന്ന എന്ന ചോദ്യവും കടുത്ത വിമര്‍ശനവുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അതിനാല്‍ ഹേഗിയ സോഫിയ എന്ന ഹാഷ്ടാഗ് വൈറലായി.

 

 

Tags: Ram tem[lerammandirBBCHagia SophiaAyodhya Ram templeModi questionMuslim minority
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ജോണ്‍ ബ്രിട്ടാസ്, പള്ളിയ്‌ക്കും മോസ്കിനും ഇത് ബാധകമല്ലേയെന്ന് സോഷ്യല്‍ മീഡിയ

India

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.