അയോധ്യക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാദിനത്തില്‍ ബിബിസി എന്ന മാധ്യമം വീണ്ടും മോദി വിരുദ്ധത പ്രകടമാക്കി. അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചെയ്ത മോദിയുടെ പ്രവര്‍ത്തിയെ ബാബറി മസ്ജിദ് തകര്‍ത്ത് പണിത അമ്പലം ഉദ്ഘാടനം ചെയ്തു എന്നാണ് ബിബിസി വ്യാഖ്യാനിച്ചത്.
നേരത്തെ ദ മോദി ക്വസ്റ്റ്യന്‍ എന്ന പേരില്‍ മോദി ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് വിരുദ്ധനായി പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന രീതിയില്‍ വിമര്‍ശനമുയര്‍ത്തുന്ന ഡോക്യുമെന്റണി ബിബിസി സംപ്രേഷണം ചെയ്തിരുന്നു. ഇത് വലിയ വിവാദമായി മാറി. പിന്നാലെ ബിബിസി ഇന്ത്യയില്‍ നടത്തിയ നികുതിവെട്ടിപ്പിനെതിരെ ആദായനികുതി വകുപ്പ് ബിബിസിയ്ക്കെതിരെ പിഴയിട്ടിരുന്നു. അതിനിടയിലാണ് മോദിയെ വിമര്‍ശിക്കുന്നതിനുള്ള അവസരമായിഅയോധ്യയിലെ പ്രാണപ്രതിഷ്ഠയെ ബിബിസി വീണ്ടും വിമര്‍ശിക്കുകയായിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള രണ്ട് ജേണലിസ്റ്റുകളായ ഗീത പാണ്ഡെയും യോഗിത ലിമായെയും ചേര്‍ന്നാണ് അയോധ്യ പ്രാണപ്രതിഷ്ഠയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വന്‍ പിടിച്ചുപറിക്കാരനും ഗുണ്ടയുമായ അതിഖ് അഹമ്മദിനെ ഇന്ത്യയിലെ റോബിന്‍ഹുഡായി ചിത്രീകരിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ട ജേണലിസ്റ്റാണ് ഗീത പാണ്ഡെ. പണക്കാരില്‍ നിന്നും കൊള്ളയടിച്ച് പാവങ്ങള്‍ക്ക് നല്കുന്ന നീതിമാനായ ഗുണ്ടയായാണ് അതിഖ് അഹമ്മദിനെ ഗീത പാണ്ഡെ എഴുതി വലുതാക്കിയത്. ഈയിടെ അതിഖ് അഹമ്മദിനെ മൂന്ന് പേര് ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. പൊതുവേ എല്ലാവര്ക്കും വലിയ ഭീഷണിയായി ഉയര്‍ന്നുവരികയായിരുന്നു അതിഖ് അഹമ്മദിന്റെ കള്ളക്കടത്ത്- തട്ടിപ്പറി സംഘം. യോഗി ആദിത്യനാഥ് കുറ്റവാളികള്‍ക്കെതിരെ നീതി നടപ്പാക്കുന്ന ബുള്‍ഡോസറിനെ അനീതിയുടെ വാഹനം എന്ന് വിശേഷിപ്പിച്ച ജേണലിസ്റ്റ് കൂടിയാണ് ഗീത പാണ്ഡെ. കോവിഡ് കാലത്ത് ഗംഗാനദിയില്‍ നിറയെ ശവങ്ങള് ഒഴുകി നടന്നുവെന്ന വ്യാജവാര്‍ത്ത നല്കിയതും ഗീത പാണ്ഡെയാണ്.
പ്രാണപ്രതിഷ്ഠാച്ചടങ്ങിനെ രാമരാജ്യത്തിന്റെ തുടക്കം എന്ന് ചിലര്‍ വിശേഷിപ്പിച്ചതിനെയും ഗംഗാനദിയുടെ കൈവഴിയായ സരയൂനദിയുടെ കരയില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങിന്റെ ലൈവ് വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചതിനെയും വലിയ കുറ്റമായാണ് ബിബിസി ലേഖികമാരായ ഗീത പാണ്ഡെയും യോഗിത ലിമായെയും വിവരിക്കുന്നത്.
വര്‍ഗ്ഗീയ ഏറ്റുമുട്ടലിന് കാരണമായ അയോധ്യയില്‍ മോദി ഹിന്ദു ദൈവമായ രാമന് വേണ്ടിപ്പണിത ക്ഷേത്രം ഉദ്ഘാടനം ചെയ്തു എന്ന രീതിയിലാണ് ഈ വാര്‍ത്ത ആരംഭിക്കുന്നത് തന്നെ. ഈ ക്ഷേത്രം തുറക്കല്‍ ഇന്ത്യയെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കുമെന്നാണ് മോദി പറഞ്ഞതെന്നും ഈ ക്ഷേത്രം തുറന്നതുതന്നെ 16ാം നൂറ്റാണ്ടിലെ പള്ളി ഹിന്ദു ആള്‍ക്കൂട്ടം 1992ല്‍ തകര്‍ത്തിട്ടാണെന്നും അത് വലിയ ലഹളയ്ക്ക് വഴിവെച്ചെന്നും ആ ലഹളയില്‍ 2000 പേര് കൊല്ലപ്പെട്ടെന്നുമാണ് ബിബിസി റിപ്പോര്‍ട്ട്.
സുപ്രീംകോടതി വിധിയെപ്പറ്റിയോ, നിലനിന്നിരുന്ന ഒരു വലിയ ഹിന്ദു ക്ഷേത്രം തകര്‍ത്തിട്ടാണ് ബാബര്‍ പള്ളി പണിതതെന്ന കാര്യം പുരാവസ്തുവകുപ്പ് ഉല്ഖനനത്തിലൂടെ കണ്ടെത്തിയ കാര്യമോ ബിബിസി മിണ്ടുന്നില്ല. മോദിയുടെ പ്രതിച്ഛായ തകര്‍ക്കുക എന്നതിനപ്പുറം ഒരു ലക്ഷ്യം ഈ റിപ്പോര്‍ട്ടിന് പിന്നിലില്ലെന്ന് വിലയിരുത്തപ്പെടുന്നു.
ഹേഗിയ സോഫിയ വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി
ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഹേഗിയ സോഫിയ എന്ന ഹാഷ്ടാഗ് വൈറലായി. തുര്‍ക്കിയില്‍ ഒരു ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്തതിന് ശേഷം അവിടെ ഉയര്‍ത്തിയ മുസ്ലിം പള്ളിയാണ് ഹേഗിയ സോഫിയ. പക്ഷെ ഹേഗിയ സോഫിയ എന്ന മുസ്ലിം പള്ളി ഉയര്‍ന്നപ്പോള്‍ ബിബിസി നല്കിയ തലക്കെട്ടും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടു. ഈസ്താംബൂളിലെ ഒരു അറിയപ്പെടുന്ന മ്യൂസിയത്തെ തുര്‍ക്കി ഒരു മുസ്ലിം പള്ളിയാക്കിയെന്നും അതാണ് ഹേഗിയ സോഫിയ എന്നുമുള്ള ഒരുു തലക്കെട്ടാണ് ഈ സംഭവത്തിന് ബിബിസി നല്‍കിയത്. അതായത്, അയോധ്യാരാമക്ഷേത്രത്തെക്കുറിച്ച് പ്രതികാരം വീട്ടുന്ന തരത്തിലുള്ള തലക്കെട്ട് ബിബിസി നല്കുമ്പോള് ക്രിസ്ത്യന്‍ ദേവാലയം തകര്‍ത്ത് തുര്‍ക്കി ഉയര്‍ത്തിയ മുസ്ലിം പള്ളിയ മ്യൂസിയത്തെ പള്ളിയാക്കി എന്ന രീതിയില്‍ പ്രോത്സഹാപ്പിക്കുന്ന തലക്കെട്ടാണ് ബിബിസി നല്‍കിയത്. അതായത് മുസ്ലിം മതത്തോട് മൃദസമീപനം ബിബിസി കൈക്കൊള്ളുമ്പോള്‍ ഹിന്ദുസമുദായത്തെ തകര്‍ക്കുന്ന തരത്തിലുള്ള തലക്കെട്ട് എന്തുകൊണ്ട് ബിബിസി നല്കുന്ന എന്ന ചോദ്യവും കടുത്ത വിമര്‍ശനവുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അതിനാല്‍ ഹേഗിയ സോഫിയ എന്ന ഹാഷ്ടാഗ് വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: