അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹമായ ബാലകരാമന് എല്ലാവരുടെയും മനം കവര്‍ന്നു. ഈ വിഗ്രഹം കൊത്തിയെടുത്ത കര്‍ണ്ണാടകയിലെ യോഗിരാജ് എന്ന ശില്പിയ്ക്ക് ഇത് സായൂജ്യനിമിഷം. ശ്രീരാമന് ആ വിഗ്രഹത്തിനുള്ളില്‍ കുടികൊള്ളുന്നുവെന്ന് തോന്നിയെന്ന് വിവേക് ഒബ്റോയി.
“രാം ലല്ലയുടെ രൂപ മനോഹരമാണ്. ശില്പി അത് നന്നായി കൊത്തിയിരിക്കുന്നു. ശ്രീരാമന് ആ വിഗ്രഹത്തിനുള്ളില്‍ കുടികൊള്ളുന്നതായി തോന്നി. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി ഞാന്‍ രാംലല്ലയുടെ അനുഗ്രഹം തേടി.”- വികാരാധീനനായി വിവേക് ഒബ്റോയിയുടെ വാക്കുകളാണിത്. പ്രധാനമന്ത്രി മോദി പ്രാണപ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഇടയിലാണ് ടെലിവിഷന്‍ ചാനലുകളില്‍ ബാലകരാമന് എന്ന രൂപത്തിലുള്ള അമ്പും വില്ലും പിടിച്ച അഞ്ചുവയസ്സായ ശ്രീരാമന്റെ വിഗ്രഹത്തിന്റെ ക്ലോസപ് ഷോട്ടുകള്‍ കാണിച്ചത്. ശ്രീരാമവിഗ്രഹത്തിന്റെ മുഖം അടുത്തുകണ്ട ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ആ ആത്മീയതേജസ്സില്‍ അലിഞ്ഞുപോയി. അത്രയ്ക്ക് ചേതനയാര്‍ന്ന രൂപമാണ് ശില്പി യോഗിരാജ് കൊത്തിയെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ബാലകരാമന്റെ മുഖം വൈറലായി പ്രചരിക്കുകയാണ്.
#WATCH | Ayodhya: On the Shri Ram Pran Pratishtha ceremony, Sadhvi Ritambhara says, "… Ram Lalla's idol has come out be exactly the way we had dreamt it to be. We are seeing this day after 500 years of restless waiting… We have forgotten all our struggles now." pic.twitter.com/iLAixyGK5J
— ANI (@ANI) January 22, 2024
ഞങ്ങള്‍ സ്വപ്നം കണ്ടിരുന്ന അതേ രൂപമാണ് ബാലകരാമന് കണ്ടതെന്ന് അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ഏറെ സമരം ചെയ്ത, ത്യാഗങ്ങള്‍ സാഹിച്ച സാധ്വി ഋതംബര പറഞ്ഞു. “500 വര്‍ഷത്തെ അക്ഷമമായ കാത്തിരിപ്പിന് വിരാമമായി. ഞങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും ഞങ്ങള്‍ ഇപ്പോള്‍ മറക്കുന്നു. “- സാധ്വി ഋതംബര പറഞ്ഞു.
51 ഇഞ്ചാണ് ബാലക രാമന്റെ ഉയരം. അഞ്ജനശിലയിലാണ് കൊത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തില്‍ തീര്‍ത്ത അമ്പും വില്ലും, സ്വര്ണ്ണനെക്ലേസ്, സ്വര്‍ണ്ണക്കിരീടം, പീതനിറത്തിലുള്ള ഉടുമുണ്ട് എന്നിവയാണ് വിഗ്രഹത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: