ന്യൂദല്‍ഹി : അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണ യാത്രാ വിമാനം ഭാരതത്തിന്റേത് അല്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം. ശനിയാഴ്ച രാത്രിയില്‍ ബദഖ്ഷാന്‍ പ്രവിശ്യയിലാണ് യാത്രാ വിമാനം തകര്‍ന്നുവീണത്. എന്നാല്‍ ഇത് ഇന്ത്യന്‍ വിമാനമാണെന്നാണ് അഫ്ഗാന് പ്രാദേശിക മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വിമാനമാണ് തകര്‍ന്ന് വീണതെന്ന് ചില അഫ്ഗാനിസ്ഥാന് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ അപകടത്തില്‍പ്പെട്ടത് ഇന്ത്യന്‍ ഷെഡ്യൂള്‍ഡ് എയര്‍ക്രാഫ്റ്റോ നോണ്‍ ഷെഡ്യൂള്‍ഡ് (എന്‍എസ്ഒപി)/ചാര്‍ട്ടര്‍ വിമാനമോ അല്ല.ഉസ്ബക്കിസ്ഥാനില്‍ നിന്നും മൊറോക്കോയില്‍ രജിസ്റ്റര്‍ ചെയ്ത ചെറുവിമാനമാണെന്നും വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.
ബദഖ്ഷാന്‍ പ്രവിശ്യയിലെ കുറാന്- മുഞ്ജാന്‍, സിബാക്ക് ജില്ലകള്‍ക്ക് സമീപമായി ടോപ്ഖാനയിലെ മലനിരകളിലാണ് യാത്രാവിമാനം തകര്‍ന്നുവീണത്.
സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: