ആലപ്പുഴ: രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മകളുടെയും മുന്നില്‍വച്ച് ഇസ്ലാമിക തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി ഇന്ന്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. കേസിൽ 15 എസ്ഡിപിഐ പ്രവർത്തകരാണ് പ്രതികൾ.
കേസിന്റെ വിചാരണ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായിരുന്നു. ഇതോടെയാണ് ഇന്ന് വിധി പറയുന്നത്. ജഡ്ജി വി.ജി ശ്രീദേവി ആയിരിക്കും ശിക്ഷ വിധി പുറപ്പെടുവിയ്‌ക്കുക. നിലവിൽ മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികൾ. ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസിന്റെ അന്വേഷണം.
2021 ഡിസംബർ 19നായിരുന്നു വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രതികൾ സംസ്ഥാനം വിടുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു രൺജീത്തിനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണം പൂർത്തിയാക്കി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പന്ത്രണ്ടംഗ സംഘം ആറു ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. വീട്ടിലേക്കുള്ള പ്രധാന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് അക്രമികള്‍ എത്തിയത്. ഇവര്‍ വാഹനങ്ങളില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു.
രാവിലെ ആറിന് മകളെ ട്യൂഷന് അയച്ച ശേഷം വീട്ടിലെ ഹാളിലിരുന്ന് പത്രം വായിക്കുകയായിരുന്നു രണ്‍ജിത്ത്. ഇതെ സമയം അതിക്രമിച്ച് കയറി സംഘം കശാപ്പുകാര്‍ ഉപയോഗിക്കുന്ന കൂടം പോലുള്ള ആയുധം ഉപയോഗിച്ച് തലയ്‌ക്കും, മുഖത്തിനും അടിയ്‌ക്കുകയായിരുന്നു. ശബ്ദം കേട്ട് അമ്മയും ഭാര്യയും, ഇളയ കുട്ടിയും ഓടിയെത്തിയപ്പോഴേക്കും ഇവരെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. തല പൂര്‍ണമായും തകര്‍ന്നിരുന്നു. വീട്ടുപകരണങ്ങള്‍ കാര്‍ എന്നിവയും തകര്‍ത്തു. പരിസരവാസികള്‍ ഓടിക്കൂടിയാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇറച്ചിവെട്ടുകാര്‍ ഒറ്റയടിക്ക് കന്നുകാലികളെ കൊലചെയ്യുന്ന രീതിയിലായിരുന്നു അക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: