തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല നാണക്കേടിന്റെ പ്രതീകമായി മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍.
മനുഷ്യച്ചങ്ങല കാലങ്ങളായി ഡിവൈഎഫ്്‌ഐ ഉയര്‍ത്തി പിടിക്കുന്ന രാഷ്‌ട്രീയ ആയുധമാണ്. ഇന്ന് ആ മനുഷ്യ ചങ്ങല നാണക്കേട് ആയി മാറി എന്നതാണ് യാഥാര്‍ത്ഥ്യം. ഇടയ്‌ക്ക് മനുഷ്യ ചങ്ങലയില്‍ നിന്ന് മനുഷ്യ മതിലിലേക്ക് പോയെങ്കിലും സിപിഎമ്മും ഡിവൈഎഫ്‌ഐഐയും ഒക്കെ ഈ നാണം കെട്ട രാഷ്‌ട്രീയത്തില്‍ നിന്ന് മുക്തരാകാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് സമീപകാല കാഴ്‌ച്ച.
ഡിവൈഎഫ്‌ഐക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ എകെജി സെന്ററിന് ചുറ്റിലുമാണ് മനുഷ്യച്ചങ്ങല തീര്‍ക്കേണ്ടത്. കേരളത്തിന് ഏറെ സഹായം നല്‍കുകയും അര്‍ഹമായ പരിഗണന നല്‍കുകയും ചെയ്യുന്ന സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. എന്നാല്‍ യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാരാണ് പിണറായിയുടേത്. അതുകൊണ്ട് ഡിവൈഎഫ്്‌ഐ സമരം നടത്തേണ്ടത് പിണറായിക്കും സിപിഎമ്മിനും എതിരെയാണെന്നും പ്രഫുല്‍ കൃഷ്ണന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: