Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നൈനത്തീവിലെ ‘നാഗപൂഷണി’ അമ്മന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2024, 06:20 pm IST
inSamskriti

ശ്രീലങ്കന്‍ തമിഴ്ജനതയുടെ സാംസ്‌ക്കാരിക പ്രതീകങ്ങളിലൊന്നാണ് ജാഫ്‌ന ജില്ലയിലെ നൈനത്തീവിലുള്ള നാഗപൂഷണി അമ്മന്‍ ക്ഷേത്രം. ഭുവനേശ്വരീ (പാര്‍വതീ ദേവി) ദേവിയാണ് നാഗപൂഷണിയെന്നാണ് വിശ്വാസം. പ്രപഞ്ചമാതാവാണ് ഭുവനേശ്വരി. ജീവജാലങ്ങളെല്ലാം ഭുവനേശ്വരിയുടെ ആടയാഭരണങ്ങളും. ഇവിടെ നാഗത്തെ ഭൂഷണമായണിഞ്ഞ ദേവി. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രതിദിനം ആയിരക്കണക്കിന് ഭക്തരാണ് ദേവീ സന്നിധിയിലെത്തുന്നത്.

10000 ത്തിലേറെ ശില്പങ്ങളുണ്ട് ക്ഷേത്രത്തിലെന്ന് പറയപ്പെടുന്നു. ദക്ഷയാഗകഥയും ഇന്ദ്രന് ഗൗതമമുനിയുടെ ശാപമേറ്റതും ക്ഷേത്ര ഐതിഹ്യത്തിന് നിദാനമാകുന്നു.

ദക്ഷയാഗത്തിനു പോയ ശിവപത്‌നിയായ സതീദേവി, പിതാവായ ദക്ഷന്റെ അവഗണനയില്‍ മനംനൊന്ത് ആത്മാഹുതി ചെയ്‌തെന്ന് പുരാണം. പത്‌നീവിയോഗം സഹിക്കാനാവാതെ കോപാന്ധനായി ശിവന്‍ സതിയുടെ ഭൗതിക ദേഹമെടുത്ത് താണ്ഡവമാടി. ഇത് സര്‍വനാശത്തിന് ഇടവരുത്തുമെന്നു മനസ്സിലാക്കിയ ഭഗവാന്‍ വിഷ്ണു, സതിയുടെ ദേഹം സുദര്‍ശനത്താല്‍ ഛിന്നഭിന്നമാക്കി. ശരീരഭാഗങ്ങള്‍ 64 ഇടങ്ങളില്‍ പതിച്ചതായും അവ കാലാന്തരത്തില്‍ ശക്തിപീഠങ്ങളായി അറിയപ്പെടുകയും ചെയ്തു. സതീദേവിയുടെ ചിലമ്പ് വീണ ഇടമത്രേ നൈനത്തീവ്. തമിഴില്‍ ശിവന്റെ അപരനാമങ്ങളിലൊന്നാണ് നയ്‌നാര്‍. ഈ ശിവനാമത്തില്‍ നിന്നാണ് നൈനത്തീവിന്റെ ഉല്‍പത്തി.

ഗൗതമമുനിയാല്‍ ശാപഗ്രസ്തനായ ദേവേന്ദ്രന്‍ പാര്‍വതീദേവിയെ പ്രതിഷ്ഠിച്ച് ആരാധിച്ചതും നൈനത്തീവിലാണ്. ശാപത്താല്‍ ഇന്ദ്രന്റെ ദേഹം മുഴുവന്‍ യോനീ സമാനമായ അടയാളങ്ങളുണ്ടായി. ആ അപമാനത്തില്‍ നിന്ന് രക്ഷനേടാനാണ് ഇന്ദ്രന്‍ ദേവിയെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തിയത്. ദേവിയുടെ അടയാളങ്ങളെല്ലാം പിന്നീട് അക്ഷിയുടെ (കണ്ണ്) രൂപമായി മാറിയെന്നാണ് കഥ. നാഗപൂഷണി അമ്മന്‍ പ്രതിഷ്ഠ നടത്തിയതും ഇന്ദ്രനെന്നാണ് പറയപ്പെടുന്നത്.

പരമ്പരാഗത ഹിന്ദുദ്രാവിഡ ശൈലിയിലാണ് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ പണിതിരിക്കുന്നത്. നാല് അലങ്കാര ഗോപുരങ്ങളുണ്ട് ക്ഷേത്രത്തിന്. 33 മീറ്റര്‍ ഉയരത്തിലുള്ള രാജരാജ ഗോപുരമാണ് ഇതില്‍ പ്രധാനം. 2012 ല്‍ പണിപൂര്‍ത്തിയാക്കിയതാണ് കമനീയമായ ഈ ഗോപുരം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഗോപുരസമര്‍പ്പണ ദിനത്തില്‍ ക്ഷേത്രത്തിലെത്തിയത്.

ലങ്കാധിപനായിരുന്ന രാവണനുമുണ്ട് ക്ഷേത്രത്തില്‍ സ്ഥാനം. തികഞ്ഞ ശിവഭക്തനായിരുന്ന രാവണന്റെ പ്രതിമ ഇവിടെ പ്രത്യേകം ശ്രദ്ധക്കപ്പെടും. ശിവനെ (പ്രതീകമായി ശിവലിംഗം) യും പാര്‍വതിയെയും (നാഗപൂഷണി അമ്മന്‍) നെറുകയിലേറ്റിയ നിലയിലാണ് രാവണശില്പമുള്ളത്.

Tags: Hindu DevotionalNagapushaniAmman of Nainathiv
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിഷു എന്ന സംക്രമോത്സവം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Samskriti

ശ്വേതകേതുവിന്റെ സംശയങ്ങള്‍

Samskriti

തൈ പത്തു നടേണ്ട പത്താമുദയം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.