Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന വന്‍ അഴിമതി; ‘കരി’മണല്‍ പുരണ്ട് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2024, 02:15 am IST
inNews

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വന്‍ അഴിമതികള്‍ സിപിഎമ്മില്‍ അസ്വസ്ഥത പടര്‍ത്തുന്നു. അടിക്കടി പുറത്തുവരുന്ന അഴിമതികളില്‍ അണികള്‍ക്ക് അരിശം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനി 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്തുമെന്നായതോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ചങ്കിടിപ്പ് കൂടി.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ബിരിയാണി ചെമ്പ്, പിന്നാലെ കരിമണല്‍ മാസപ്പടി കൂടി വന്നതോടെ എന്തിനും ഏതിനും പിന്തുണ നല്കുന്ന സിപിഎം നേതാക്കള്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് തടിതപ്പുന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന നേതാക്കളില്‍ പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെടാതെ പണിപ്പെട്ട് ഒഴിഞ്ഞുമാറി.

എം.ടി. വാസുദേവന്‍നായരുടെ വിവാദ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ മോദിയെക്കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞതെന്ന് പ്രതികരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഈ വിഷയത്തില്‍ എനിക്കൊന്നും അറിഞ്ഞുകൂടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കരിമണല്‍ കമ്പനിയില്‍ നിന്നും പിണറായി വിജയന്‍ കാശ് വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനാകട്ടെ ഇന്നലെ മിണ്ടാട്ടമില്ലായിരുന്നു. ഇതൊക്കെ കുറെ കണ്ടതല്ലേയെന്ന് ഒഴുക്കന്‍മട്ടില്‍ മറുപടി നല്കി മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസും തടിയൂരി.

ഇല്ലാത്ത സേവനത്തിന് മാസപ്പടി വാങ്ങിയെന്ന ആരോപണം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പിണറായി മറുപടി പറഞ്ഞത്. എല്ലാം നിയമപരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പലപ്പോഴും പ്രതിപക്ഷ എംഎല്‍എമാരുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു.

അന്ന് മുഖ്യമന്ത്രിയുടെ മറുപടിയെ നിയമസഭയ്‌ക്ക് അകത്തും പുറത്തും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും, അങ്ങനെയെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്ത സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.

പാര്‍ട്ടിക്കും സര്‍ക്കാരിനും അടിക്കടി പൊല്ലാപ്പ് വരുത്തിവയ്‌ക്കുന്ന മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിച്ചിട്ട് കാര്യമില്ലെന്നും കരുതുന്നു.

അന്വേഷണം പൂര്‍ത്തിയാക്കി കമ്പനി കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നേക്കാം. എക്‌സാലോജിക്ക് കമ്പനിയുടെ എല്ലാ ഇടപാടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. അന്വേഷണം മുറുകുന്നതോടെ വിണാ വിജയന്റെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസും രാജിവയ്‌ക്കേണ്ടി വരും.

ഇതോടെ പ്രതിരോധത്തിലാകുന്നത് സിപിഎമ്മും. ഒരു കുടുംബത്തിനു വേണ്ടി പാര്‍ട്ടിയെ ബലികഴിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രിക്ക് നേരെ സിപിഎമ്മില്‍ നിന്നും ഉയരുന്നുണ്ട്.

കരിമണല്‍ കമ്പനിക്കും വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിക്കും ബന്ധമുള്ളതിനാല്‍ അന്വേഷണം മന്ത്രി പി. രാജീവിനും കുരുക്കായിട്ടുണ്ട്.

Tags: Pinarayi VijayanVeena VijayanChief MinisterExalogic SolutionsMassive corruption
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Thiruvananthapuram

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.