എൽഐസി-(ലവ് ഇൻഷുറൻസ് കോർപ്പറേഷൻ) എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകനിപ്പോൾ. നടനും സംവിധായകനുമായ പ്രദീപ് രംഗനാഥനാണ് ചിത്രത്തിൽ നായകനാകുന്നത്.ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിൽ നടന്നത്. എസ്ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിന്റെ പേരിൽ ഒരു പുലിവാല് പിടിച്ചിരിക്കുകയാണ് വിഘ്നേഷ്.
ചിത്രത്തിന് എൽഐസി എന്ന് പേരിട്ടതിനെതിരെ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ‘ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ’ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പേര് മറ്റണം എന്നതാണ് കമ്പനിയുടെ ആവശ്യം.ഇക്കാര്യം അറിയിച്ച് കമ്പനി സിനിമയുടെ അണിയ പ്രവർത്തകർക്ക് നോട്ടീസ് അയച്ചു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഏഴ് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് നോട്ടീസിൽ പറയുന്നു. ഇല്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കമ്പനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: